Image

ഗീലാനിയുടെ വീട്ടുതടങ്കലിനെതിരെ രാം ജത്മലാനി

Published on 04 August, 2012
ഗീലാനിയുടെ വീട്ടുതടങ്കലിനെതിരെ രാം ജത്മലാനി
ശ്രീനഗര്‍: ഹുര്‍റിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയെ അനിശ്ചിതമായി വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുന്നതിനെതിരെ പ്രമുഖ അഭിഭാഷകന്‍ രാം ജത്മലാനി രംഗത്ത്. മുന്‍ കേന്ദ്ര നിയമമന്ത്രിയും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ ജത്മലാനിയാണ് ഗിലാനിയെ തുടര്‍ച്ചയായി വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുന്നതിനെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഇതുസംബന്ധിച്ച് ഹൈദര്‍പോറയിലെ വസതിയില്‍ കഴിയുന്ന ഗിലാനിയെ ജത്മലാനി ഫോണില്‍ ബന്ധപ്പെട്ടു.

ദല്‍ഹി പ്രത്യേക കോടതിയില്‍ വിചാരണ നേരിടുന്ന മറ്റൊരു ഹുര്‍റിയത്ത് വിഘടനവാദി നേതാവ് ഗുലാം മുഹമ്മദ് ഭട്ടിന് വേണ്ടിയും രാം ജത്മലാനിയാണ് കോടതിയില്‍ ഹാജരാവുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക