Image

സന്താന നിയന്ത്രണ നിയമം: കത്തോലിക്കര്‍ പ്രതിഷേധിച്ചു

Published on 04 August, 2012
സന്താന നിയന്ത്രണ നിയമം: കത്തോലിക്കര്‍ പ്രതിഷേധിച്ചു
മനില: ജനസംഖ്യാ നിരക്ക് കുറക്കാന്‍ സന്താന നിയന്ത്രണമേര്‍പ്പെടുത്താനുള്ള ഫിലിപ്പീന്‍ സര്‍ക്കാറിന്റെ നീക്കത്തിനെതിരെ കത്തോലിക്കന്‍ വിശ്വാസികളുടെ വന്‍ പ്രതിഷേധ പ്രകടനം.പുരോഹിതരും കന്യാസ്ത്രീകളുമുള്‍പ്പെടെ ആയിരക്കണക്കിന് കത്തോലിക്കാ വിശ്വാസികളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

കുട്ടികള്‍ രണ്ടുമതി എന്ന് ജനങ്ങളോട് നിര്‍ദേശിക്കുന്ന നിയമത്തിനെതിരെ ചുവന്ന വസ്ത്രമണിഞ്ഞാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്.ഫിലിപ്പീന്‍ നിയമനിര്‍മാണ സഭ മുന്നോട്ട് വെച്ച ഈ നിര്‍ദേശം പാര്‍ലമെന്റില്‍ പാസാക്കിയെടുക്കല്‍ ദുഷ്‌കരമായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഈ നീക്കത്തില്‍ റോമന്‍കത്തോലിക്കന്‍ സഭ കടുത്ത എതിര്‍പ്പാണ് ഉയര്‍ത്തുന്നത്.ഫിലിപ്പീന്‍ പ്രസിഡന്റ് ബെനിഗ്‌നോ അക്വിനൊ നിയമത്തിന് പിന്തുണയുമായി രംഗത്തുണ്ട്.സന്താന നിയന്ത്രണത്തിനായി ഗര്‍ഭനിരോധഗുളിക അടക്കമുള്ള പ്രതിരോധ സാമഗ്രികള്‍ സൗജന്യമായി വിതരണം ചെയ്യാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക