Image

അമ്മ കുഞ്ഞിനെ ബസ്സില്‍ മറന്നു

Published on 04 August, 2012
അമ്മ കുഞ്ഞിനെ ബസ്സില്‍ മറന്നു
പത്തനംതിട്ട: പനി ബാധിച്ച കുട്ടികളുമായി ഡോക്ടറെ കാണാന്‍ പോയ അമ്മ മൂത്ത കുഞ്ഞിനെ ബസ്സില്‍ മറന്നു. പിന്നീട് പോലീസാണ് കുട്ടിയെ തിരിച്ചേല്പിച്ചത്. കൈപ്പട്ടൂര്‍ സ്വദേശിനിയാണ് രണ്ടര വയസ്സുള്ള മകളെ ബസ്സില്‍ മറന്നത്. ഓമല്ലൂരിലുള്ള ഡോക്ടറെ കാണാന്‍ കൈപ്പട്ടൂരില്‍നിന്നാണ് ഇവര്‍ ബസ്സില്‍ കയറിയത്. ഒരു വയസ്സുള്ള മകളെ കൂടെയും രണ്ടര വയസ്സുള്ള മകളെ ബസ്സിലെ മറ്റൊരു യാത്രക്കാരിയുടെ സമീപത്തും ഇരുത്തി. ഓമല്ലൂരില്‍ ബസ്സിറങ്ങിയ അനിത അല്പം കഴിഞ്ഞാണ് മൂത്തമകള്‍ കൂടെയില്ലെന്ന് മനസ്സിലാക്കിയത്. 

അപ്പോഴേക്കും ബസ് കടന്നുപോയിരുന്നു. അടൂരില്‍നിന്ന് വന്ന കെ.എസ്.ആര്‍.ടി.സി. ബസ്സായിരുന്നു ഇത്. മകള്‍ ഒപ്പമില്ലെന്ന് മനസ്സിലായ ഉടന്‍ അടുത്ത ബസ്സില്‍ കയറി ഇവര്‍ പത്തനംതിട്ടയ്ക്ക് പുറപ്പെട്ടു. ഈ സമയം യാത്രക്കാരി ഒപ്പമുള്ള കുട്ടിയുടെ അമ്മയെ കാണിനില്ലെന്ന് കെ.എസ്.ആര്‍.ടി.സി. അധികൃതരെ അറിയിച്ചു. പോലീസ് എത്തിയപ്പോഴേക്കും കരഞ്ഞുവിളിച്ച് അമ്മയും എത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക