Image

അസമിലെ അഭയാര്‍ഥിക്യാമ്പുകളില്‍ മലമ്പനി; 13 പേര്‍ മരിച്ചു

Published on 04 August, 2012
അസമിലെ അഭയാര്‍ഥിക്യാമ്പുകളില്‍ മലമ്പനി; 13 പേര്‍ മരിച്ചു
ഗുവാഹാട്ടി: അസമിലെ ബോഡോലാന്‍ഡ് മേഖലയിലെ കലാപബാധിതരെ പാര്‍പ്പിച്ച അഭയാര്‍ഥി ക്യാമ്പില്‍ മലമ്പനി പടര്‍ന്ന് 13 പേര്‍ മരിച്ചു. നൂറിലേറെപ്പേര്‍ക്ക് രോഗം ബാധിച്ചതായും സംസ്ഥാന ആരോഗ്യ മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു. കലാപം ബാധിച്ച കൊക്രജാര്‍, ചിരാങ്, ധുബ്രി ജില്ലകളിലെ അഭയാര്‍ഥി ക്യാമ്പുകളിലാണ് രോഗം പടര്‍ന്നത്. നാലു ജില്ലകളിലായി 303 സഹായ ക്യാമ്പുകള്‍ ആരോഗ്യവകുപ്പ് നടത്തി. 

ഇതില്‍ 8,102 പേരുടെ രക്തം പരിശോധിച്ചതില്‍ നൂറിലേറെപ്പേര്‍ക്ക് മലമ്പനി ബാധിച്ചതായി തെളിഞ്ഞുവെന്ന് മന്ത്രി അറിയിച്ചു. അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന 14,944 പേര്‍ക്ക് അതിസാരവും, 3,374 പേര്‍ക്ക് വയറിളക്കവും 23,088 പേര്‍ക്ക് പനിയും ബാധിച്ചിട്ടുള്ളതായി മന്ത്രി ശര്‍മ പറഞ്ഞു. ക്യാമ്പുകളില്‍ 4,828 ഗര്‍ഭിണികളും 8,076 കുട്ടികളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അസമിലെ അഭയാര്‍ഥിക്യാമ്പുകളില്‍ മലമ്പനി; 13 പേര്‍ മരിച്ചു
അസമിലെ അഭയാര്‍ഥിക്യാമ്പുകളില്‍ മലമ്പനി; 13 പേര്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക