Image

വേഗപ്പറവയായി പെണ്‍പര്യായം ഷെല്ലി ആന്‍ ഫ്രേസര്‍

Published on 04 August, 2012
വേഗപ്പറവയായി പെണ്‍പര്യായം ഷെല്ലി ആന്‍ ഫ്രേസര്‍
ലണ്ടന്‍ : വേഗതയുടെ പെണ്‍പര്യായം ഷെല്ലി ആന്‍ ഫ്രേസര്‍ തന്നെ. വനിതകളുടെ 100 മീറ്ററില്‍ 10.75 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജമൈക്കയുടെ സ്പ്രിന്റ് റാണി ബെയ്ജിങ്ങിലെ സ്വര്‍ണം മാറോടുകാത്തത്. എന്നാല്‍, ലോകചാമ്പ്യന്‍ഷിപ്പില്‍ കൈവരിച്ച 10.73 എന്ന തന്റെ കരിയറിലെ മികച്ച സമയം ആവര്‍ത്തിക്കാന്‍ ഫ്രേസര്‍ക്കായില്ല.

ഫിനിഷ്‌വരെ ഫ്രേസര്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയ കാര്‍മെലിത്ത ജെറ്റര്‍ 10.78 സെക്കന്‍ഡില്‍ വെള്ളിയും ജമൈക്കയുടെ തന്നെ വെറോണിക്ക കാംബല്‍ ബ്രൗണ്‍ 10.81 സെക്കന്‍ഡില്‍ വെങ്കലവും നേടി. 10.85 സെക്കന്‍ഡിലാണ് ഫ്രേസര്‍ സെമിഫൈനലില്‍ ഓടിയയത്.

ബെയ്ജിങ്ങില്‍ 10.78 സെക്കന്‍ഡില്‍ ഓടിയെത്തിയ ഫ്രേസര്‍ 100 മീറ്ററില്‍ ഒളിമ്പിക് സ്വര്‍ണം നേടുന്ന ആദ്യ ജമൈക്കന്‍ വനിതയെന്ന ബഹുമതി കൂടിയാണ സ്വന്തമാക്കിയത്. നിലവിലുള്ള ലോകചാമ്പ്യന്‍ കൂടിയാണ്. ഇതിന് പുറമെ 2008ലെ ലോക അത്‌ലറ്റിക് മീറ്റിലും ഈ ജമൈക്കക്കാരി സ്വര്‍ണം നേടിയിട്ടുണ്ട്.ജമൈക്കന്‍ സ്പ്രിന്റര്‍ അസഫ പവലാണ് പരിശീലപങ്കാളി.

വേഗപ്പറവയായി പെണ്‍പര്യായം ഷെല്ലി ആന്‍ ഫ്രേസര്‍  വേഗപ്പറവയായി പെണ്‍പര്യായം ഷെല്ലി ആന്‍ ഫ്രേസര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക