ന്യൂയോര്‍ക്ക്: ഓറഞ്ച്ബര്‍ഗിലുള്ള റോക്ക്ലാന്റ് സെന്റ് ജോണ്‍സ് ഇടവകയുടെ
ഈവര്‍ഷത്തെ പിക്നിക്ക് ചെസ്റ്റ്നട്ട് റിഡ്ജിലുള്ള ഗ്രോട്ട്കീ പാര്‍ക്കില്‍
വെച്ച് വിജയകരമായി നടത്തപ്പെട്ടു.
ജൂലൈ 30-ന് ശനിയാഴ്ച രാവിലെ
പത്തുമണിക്ക് വികാരി റവ.ഫാ.ഡോ. വര്‍ഗീസ് എം. ദാനിയേലിന്റെ പ്രാര്‍ത്ഥനയോടെ
പിക്നിക്ക് ആരംഭിച്ചു. സെന്റ് ജോണ്‍സ് ഇടവകാംഗങ്ങളും, അതിഥികളും പങ്കെടുത്ത
പിക്നിക്കില്‍ കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി
വോളിബോള്‍, ക്രിക്കറ്റ്, സോക്കര്‍, കസേരകളി, വടംവലി തുടങ്ങിയ മത്സരങ്ങള്‍
നടത്തപ്പെട്ടു.
പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവയ്ക്ക് നാടന്‍
ഭക്ഷണങ്ങള്‍, ബാര്‍ബിക്യൂ, ഹാംബര്‍ഗര്‍, ഇറ്റാലിയന്‍ ഫുഡ് തുടങ്ങിയ വിഭവ സമൃദ്ധമായ
ഭക്ഷണ വിഭവങ്ങള്‍ ക്രമീകരിച്ചിരുന്നു.
വൈകിട്ട് 5 മണിക്ക്
സ്തോത്രപ്രാര്ത്ഥനയോടെ പിക്നിക്ക് സമാപിച്ചു. വിവിധ മത്സരങ്ങളില്‍
വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ ഡിസംബര്‍ 25-ന് നടക്കുന്ന ക്രിസ്മസ്
ആഘോഷവേളയില്‍ നല്കപ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പിക്നിക്കിന്റെ
വിജയത്തിനായി അജിത് വട്ടശ്ശേരില്‍, ഷാജി വര്‍ഗീസ്, വര്‍ഗീസ് ഏബ്രഹാം, ബിജോ കെ.
വര്‍ഗീസ്, തോമസ് വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്കി. അജിത് ജോസഫ്
വട്ടശ്ശേരില്‍ അറിയിച്ചതാണിത്.