Image

സ്വത്തുവിവരം സമര്‍പ്പിക്കാത്തതിന് 127 ഐ.എ.എസുകാര്‍ക്കെതിരെ നടപടി

Published on 05 August, 2012
സ്വത്തുവിവരം സമര്‍പ്പിക്കാത്തതിന് 127 ഐ.എ.എസുകാര്‍ക്കെതിരെ നടപടി
ന്യൂദല്‍ഹി: സ്വത്തുവിവരം സമര്‍പ്പിക്കാത്തതിന് 127 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു. ഇവരുടെ ശമ്പള വര്‍ധനയും മറ്റു നിയമനങ്ങളും തടഞ്ഞുവെക്കുമെന്ന് പേഴ്‌സനല്‍ ആന്‍ഡ് ട്രെയ്‌നിങ് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.കേരള കേഡറിലെ ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് 2011ലെ സ്വത്തുവിവരം നല്‍കാത്ത ഉദ്യോഗസ്ഥരുടെ പട്ടികയിലുള്ളത്. മധ്യപ്രദേശ് കേഡറിലെ 32 ഉദ്യോഗസ്ഥര്‍, ഉത്തര്‍പ്രദേശ് 16, പഞ്ചാബ് 14, ഒഡിഷ 12, ആന്ധ്രപ്രദേശ് എട്ട്, ഹരിയാന, കര്‍ണാടക ഏഴ്, അരുണാചല്‍ പ്രദേശ്, ഗോവ, മിസോറം, ഉത്തരഖണ്ഡ്, നാഗാലാന്‍ഡ്, മണിപ്പൂര്‍ത്രിപുര നാല് വീതം, പശ്ചിമ ബംഗാള്‍ മൂന്ന്, അസം, തമിഴ്‌നാട് രണ്ടു വീതം, ഛത്തിസ്ഗഢ്, ഹിമാചല്‍പ്രദേശ്, ജമ്മുകശ്മീര്‍, ഝാര്‍ഖണ്ഡ്, സിക്കിം, രാജസ്ഥാന്‍ എന്നീ കേഡറുകളിലെ ഓരോ ഉദ്യോഗസ്ഥന്മാരുമാണ് നടപടിക്കു വിധേയരാവുക.അതതു വര്‍ഷത്തെ സ്വത്തുവിവരം തൊട്ടടുത്ത വര്‍ഷം ജനുവരി അവസാനത്തോടെ സമര്‍പിക്കണമെന്നാണ് നിയമം.2010ല്‍ 216 പേര്‍ സ്വത്തുവിവരം സമര്‍പ്പിച്ചിട്ടില്ല.കേരളത്തില്‍നിന്നുള്ള അഞ്ചുപേര്‍ ഇതിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക