Image

സിറിയയില്‍ ആദ്യ ബഹിരാകാശ യാത്രികന്‍ വിമതപക്ഷത്ത്

Published on 05 August, 2012
സിറിയയില്‍ ആദ്യ ബഹിരാകാശ യാത്രികന്‍ വിമതപക്ഷത്ത്
അങ്കാറ:സിറിയയില്‍ പ്രമുഖരുടെ കൂറുമാറ്റം തുടരുന്നു.രാജ്യത്തെ ആദ്യ ബഹിരാകാശ യാത്രികനായ ജനറല്‍ മുഹമ്മദ് അഹമ്മദ് ഫാരിസ് കൂറുമാറി തുര്‍ക്കിയിലേക്ക് പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്.തുര്‍ക്കിയിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം പ്രതിപക്ഷമായ ഫ്രീ സിറിയന്‍ ആര്‍മിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് സന്ദര്‍ശിച്ചു.ബശ്ശാറിനെതിരായ വിമത നീക്കത്തിന് തന്റെ പിന്തുണ അറിയിക്കാനായിരുന്നു സന്ദര്‍ശനം.45,000ത്തിലധികം സിറിയന്‍ അഭയാര്‍ഥികള്‍ തുര്‍ക്കിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക