Image

വൈദ്യുതി വിതരണ ശൃംഖല പരിഷ്‌കരിക്കാന്‍ തിരുവനന്തപുരത്തിന് 179 കോടി കേന്ദ്ര സഹായം

Published on 05 August, 2012
വൈദ്യുതി വിതരണ ശൃംഖല പരിഷ്‌കരിക്കാന്‍ തിരുവനന്തപുരത്തിന് 179 കോടി കേന്ദ്ര സഹായം
ന്യൂദല്‍ഹി: വൈദ്യുതി വിതരണ സംവിധാനം പരിഷ്‌കരിക്കുന്നതിനുള്ള കേന്ദ്ര പദ്ധതിയായ ആര്‍.എ.പി.ഡി.ആര്‍.പി പാര്‍ട്ബി പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരത്തും നടപ്പാക്കും.ഇതിനായി 179 കോടി രൂപ അനുവദിക്കാന്‍ കേന്ദ്ര ഊര്‍ജമന്ത്രാലയം തീരുമാനിച്ചു.തിരുവനന്തപുരത്ത് പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 90 കോടി രൂപ നേരത്തേ അനുവദിച്ചിരുന്നു. പദ്ധതി വരുന്നതോടെ തലസ്ഥാന നഗരിയിലെ വൈദ്യുതി വിതരണം പൂര്‍ണമായും ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ളതാകുമെന്ന് കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ആലപ്പുഴ, കണ്ണൂര്‍, ആറ്റിങ്ങല്‍, കൊടുങ്ങല്ലൂര്‍, വര്‍ക്കല എന്നിവിടങ്ങളില്‍ നിലവില്‍ നടപ്പാക്കിവരുന്ന പദ്ധതിയുടെ വ്യാപ്തി കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്.

വൈദ്യുതി വിതരണത്തിന് ഭൂഗര്‍ഭ ലൈനുകള്‍, മുഴുവന്‍ ഇലക്ട്രിസിറ്റി ഓഫിസുകളെയും ബന്ധിപ്പിക്കുന്ന ഒറ്റ നെറ്റ്വര്‍ക്ക്, ഉപഭോക്താക്കളുടെ പരാതികള്‍ അതിവേഗം പരിഹരിക്കാന്‍ നവീന സാങ്കേതികവിദ്യ, ഓണ്‍ലൈന്‍ ബില്ലിങ് എന്നീ സൗകര്യങ്ങള്‍ക്ക് പുറമെ പ്രസരണനഷ്ടം പരമാവധി കുറയുമെന്നതാണ് ആര്‍.എ.പി.ഡി.ആര്‍.പി പദ്ധതിയുടെ ലക്ഷ്യം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക