Image

ജയിക്കാന്‍ മനസ്സില്ലാതെ ഹോക്കി ടീം

Published on 05 August, 2012
ജയിക്കാന്‍ മനസ്സില്ലാതെ ഹോക്കി ടീം
ലണ്ടന്‍: മാനം കാക്കാന്‍ ഒരു ജയം, അതില്‍ കൂടുതലൊന്നും ഹോക്കി ടീമില്‍ നിന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ അതിനുപോലും വകുപ്പില്ലെന്നാണ് ഇന്ത്യന്‍ ടീമിന്റെ പ്രകടനം തെളിയിക്കുന്നത്. ആശ്വാസ ജയം തേടി ഇറങ്ങിയ ഇന്ത്യന്‍ ടീമിന് ദക്ഷിണ കൊറിയക്കെതിരെ 14ന്റെ ദയനീയ തോല്‍വി. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന 12 രാജ്യങ്ങളില്‍ കളിച്ച നാല് മത്സരങ്ങളില്‍ നിന്നും ഒരു പോയന്റ് പോലും നേടാത്ത രാജ്യം എന്ന നാണക്കേട് ഇന്ത്യക്ക് സ്വന്തം. എട്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാക്കളായ ഇന്ത്യന്‍ ടീം ലണ്ടനില്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

ഇന്ത്യന്‍ താരങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയാണ് കൊറിയ കളി തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒത്തിണക്കത്തോടെയാണ് ടീം ഇന്ത്യ കളിച്ചത്. കൊറിയയുടെ അവസാന രണ്ട് ഗോള്‍ പിറന്നത് കളി അവസാനിക്കാന്‍ നാല് മിനിറ്റ് ശേഷിക്കെയാണ്. ആറാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെയാണ് കൊറിയ ആദ്യ ഗോള്‍ നേടുന്നത്. ജാങ് ജോങ് ഹ്യൂന്‍ ആണ് ആദ്യ ഗോള്‍ നേടിയത് തുടര്‍ന്ന് മിനിറ്റുകള്‍ക്ക് ശേഷം ഗുര്‍വീന്ദര്‍ സിങ്ങിലൂടെ ഗോള്‍ മടക്കി ഇന്ത്യ പ്രതീക്ഷ നിലനിര്‍ത്തി. ആദ്യ പകുതി സമനിലയില്‍ അവസാനിച്ചെങ്കിലും രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ച് വന്ന് മൂന്നു ഗോള്‍ നേടി കൊറിയ വിജയം ഉറപ്പിച്ചു.

ജയിക്കാന്‍ മനസ്സില്ലാതെ ഹോക്കി ടീം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക