Image

എന്‍.ടി. രാമറാവുവിന്റെ കൊച്ചുമകനും നടനുമായ താരകരത്‌ന വിവാഹിതനായി

Published on 05 August, 2012
എന്‍.ടി. രാമറാവുവിന്റെ കൊച്ചുമകനും നടനുമായ താരകരത്‌ന വിവാഹിതനായി
ഹൈദരാബാദ്: എന്‍.ടി. രാമറാവുവിന്റെ കൊച്ചുമകനും തെലുങ്ക് സിനിമയിലെ നായകനടനുമായ താരകരത്‌നയും ഫാഷന്‍ഡിസൈനറായ അലേഖ്വാ റെഡ്ഡിയും വിവാഹിതരായി. ഹൈദരാബാദില്‍നിന്ന് അകലെയുള്ള സാംഘി ക്ഷേത്രത്തില്‍വെച്ച് എളിയ നിലയിലായിരുന്നു ഇവരുടെ വിവാഹം. 

തെലുങ്ക് സിനിമയിലെ മുടിചൂടാമന്നനായ എന്‍.ടി. രാമറാവുവിന്റെ കൊച്ചുമകന്റെ വിവാഹവും വിവാദമുയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷമായി താരകരത്‌ന അലേഖ്വയുമായി പ്രണയത്തിലായിരുന്നു. ആന്ധ്രയിലെ മുന്‍മന്ത്രിയും തെലുങ്കുദേശം പാര്‍ട്ടിനേതാവുമായിരുന്ന മാധവറെഡ്ഡിയുടെ മകന്റെ ഭാര്യയായിരുന്നു അലേഖ്വാ റെഡ്ഡി. ഇവരുടെ ബന്ധത്തെ എതിര്‍ത്തിരുന്ന എന്‍.ടി. രാമറാവുവിന്റെ കുടുംബാംഗങ്ങളൊന്നും വിവാഹത്തില്‍ പങ്കെടുത്തില്ല.എന്‍.ടി. രാമറാവുവിന്റെ മകന്‍ മോഹന്‍കൃഷ്ണയുടെ മകനാണ് താരകരത്‌ന.കേന്ദ്രമന്ത്രി പുരന്ദരേശ്വരിതാരകരത്‌നയുടെ പിതൃസഹോദരിയാണ്.

എന്‍.ടി. രാമറാവുവിന്റെ കൊച്ചുമകനും നടനുമായ താരകരത്‌ന വിവാഹിതനായി
താരകരത്‌ന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക