Image

ടി.പിയെ വധിച്ചത് നേതാക്കളുടെ അറിവോടെ: കെ.കെ.മാധവന്‍

Published on 05 August, 2012
ടി.പിയെ വധിച്ചത് നേതാക്കളുടെ അറിവോടെ: കെ.കെ.മാധവന്‍
കോഴിക്കോട്: ടി.പി.ചന്ദ്രശേഖരനെ വധിച്ചത് പാര്‍ട്ടിയിലെ ഒരുപറ്റം നേതാക്കളുടെ അറിവോടെയാണെന്ന് സി.പി.എം.ബാലുശേരി ഏരിയാ കമ്മിറ്റിയംഗവും ചന്ദ്രശേഖരന്റെ ഭാര്യ രമയുടെ പിതാവുമായ കെ.കെ.മാധവന്‍. ടി.പി. വധത്തിന് ശേഷം പ്രകാശ് കാരാട്ടിന് താന്‍ കത്തെഴുതിയിരുന്നുവെന്നും എന്നാല്‍ കൊലയാളികളെ ന്യായീകരിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും മാധവന്‍ പറഞ്ഞു. 

സി.പി.എം. കേന്ദ്രനേതൃത്വമെങ്കിലും സത്യം തിരിച്ചറിയുമെന്ന പ്രതീക്ഷയോടെയാണ് കത്തെഴുതിയത്. എന്നാല്‍ തെറ്റുചെയ്തവരെ ന്യായീകരിക്കുന്ന നിലപാട് അവരെടുത്ത സാഹചര്യത്തില്‍ ഈ പാര്‍ട്ടിയില്‍ തുടരുന്നില്ലെന്നും പാര്‍ട്ടി ബന്ധം അവസാനിപ്പിക്കുകയാണെന്നും മാധവന്‍ വ്യക്തമാക്കി. പാര്‍ട്ടി ടി.പി.വധത്തില്‍ അന്വേഷണം നടത്തുന്നതില്‍ ഇനി കാര്യമൊന്നുമില്ല. 

ടി.പിയുടെ വധത്തിന് ശേഷം റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സ്വീകര്യത വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ ആര്‍.എം.പിയുടെ നേതൃത്വത്തിലേക്ക് ഇല്ലെന്നും വടകര മേഖലയിലെ ഏറ്റവും മുതിര്‍ന്ന സി.പി.എം. നേതാക്കളില്‍ ഒരാളായ കെ.കെ. മാധവന്‍ പറഞ്ഞു.തിങ്കളാഴ്ച പുറത്തിറങ്ങാനിരിക്കുന്ന സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മാധവന്‍ ഇങ്ങനെ പ്രതികരിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക