Image

വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി വിദ്യാര്‍ഥി മരിച്ചു

Published on 05 August, 2012
വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി വിദ്യാര്‍ഥി മരിച്ചു
ബാംഗ്ലൂര്‍:വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മലയാളി വിദ്യാര്‍ഥി മരിച്ചു. ഹൊസ്മാറ്റ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ മൂന്നാം വര്‍ഷ ബി.എം.ഐ.ടി. വിദ്യാര്‍ഥിയും കൊട്ടാരക്കര കലയപുരം ലൈജു ഭവനില്‍ ജോണിന്റെ മകനുമായ ലൈജു ജോണ്‍ (21) ആണു മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ബേഗൂര്‍ റോഡില്‍ ലൈജുവും സുഹൃത്ത് തൃശ്ശൂര്‍ സ്വദേശി രാകേഷ് മേനോനും സഞ്ചരിച്ച ബൈക്കും എതിര്‍വശത്തുനിന്ന് വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം.

തലയ്ക്കു മാരകമായി പരിക്കേറ്റ ലൈജു സെന്റ് ജോണ്‍സ് മെഡിക്കല്‍കോളേജ് ആസ്പത്രയില്‍ ശനിയാഴ്ച രാത്രി പത്തരയോടെയാണ് മരിച്ചത്. രാകേഷായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.മഡിവാല പോലീസ് കേസെടുത്തു.

സാരമായ പരിക്കുകളോടെ രാകേഷ് ഹൊസ്മാറ്റ് ആസ്പത്രിയില്‍ ചികിത്സയിലാണ്. ലൈജുവിന്റെ മൃതദേഹം ഞായറാഴ്ച വൈകിട്ടോടെ ആംബലുന്‍സ് മാര്‍ഗം കലയപുരത്തേക്കു കൊണ്ടുപോയി. ശവസംസ്‌കാരം തിങ്കളാഴ്ച മൂന്നിന് കലയപുരം മാര്‍ ബസേലിയേസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും. 

മുംബൈയില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനാണ് ലൈജുവിന്റെ അച്ഛന്‍ ജോണ്‍. മാതാവ് : ലിസി. സഹോദരി : ലിജി (ഖത്തര്‍).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക