Image

സത്യപ്രതിജ്ഞ ഇന്ന്‌ വൈകുന്നേരം

Published on 23 May, 2011
സത്യപ്രതിജ്ഞ ഇന്ന്‌ വൈകുന്നേരം
തിരുവനന്തപുരം: യുഡിഎഫ്‌ സര്‍ക്കാരിന്റെ ശേഷിച്ച മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്നു വൈകുന്നേരം നടക്കും. കോണ്‍ഗ്രസിലെ ഒമ്പതും മുസ്‌ലിം ലീഗിലെ മൂന്നും കേരള കോണ്‍ഗ്രസിലെ ഒന്നും ഉള്‍പ്പെടെ പതിമൂന്നു മന്ത്രിമാരാണു സത്യപ്രതിജ്ഞ ചെയ്യുന്നത്‌. ഇന്നു വൈകുന്നേരം നാലിനു രാജ്‌ഭവനില്‍ ഗവര്‍ണര്‍ ആര്‍.എസ്‌. ഗവായി മന്ത്രിമാര്‍ക്കു സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി ഉള്‍പ്പെടെ ഏഴു മന്ത്രിമാര്‍ നേരത്തേ സത്യപ്രതിജ്ഞ ചെയ്‌തിരുന്നു. കോണ്‍ഗ്രസില്‍നിന്ന്‌ ആര്യാടന്‍ മുഹമ്മദ്‌, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, സി.എന്‍.ബാലകൃഷ്‌ണന്‍, കെ.സി. ജോസഫ്‌, അടൂര്‍ പ്രകാശ്‌, കെ.ബാബു, എ.പി. അനില്‍കുമാര്‍, വി.എസ്‌. ശിവകുമാര്‍, പി.കെ. ജയലക്ഷ്‌മി എന്നിവരും ലീഗില്‍നിന്ന്‌ എം.കെ. മുനീര്‍, പി.കെ. അബ്ദുറബ്ബ്‌, വി.കെ. ഇബ്രാഹിംകുഞ്ഞ്‌ എന്നിവരും കേരള കോണ്‍ഗ്രസിലെ പി.ജെ. ജോസഫുമാണ്‌ ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക