Image

ഇര്‍ഫാന് പ്രോത്സാഹനവുമായി ലണ്ടന്‍ മലയാളികള്‍

Published on 05 August, 2012
ഇര്‍ഫാന് പ്രോത്സാഹനവുമായി ലണ്ടന്‍ മലയാളികള്‍
ലണ്ടന്‍: കെ.ടി. ഇര്‍ഫാന്‍ ബക്കിങ്ങാം പാലസില്‍ തന്റെ 20 കിലോമീറ്റര്‍ നടത്തം തുടങ്ങുമ്പോള്‍ പ്രോത്സാഹിപ്പിക്കാനായി ലണ്ടനിലെ മലയാളി സമൂഹവും എത്തിയിരുന്നു. ഇര്‍ഫാന്‍ നടന്നുകയറിയത് ദേശീയ റെക്കോഡിലേക്കാണ്.

ലണ്ടന്‍ നഗരത്തിന്റെ ശ്രദ്ധാകേന്ദ്രത്തില്‍ നിന്നു 56 പേരിലൊരാളായി ഇര്‍ഫാന്‍ മത്സരത്തിറങ്ങിയപ്പോള്‍ 'ഇര്‍ഫാന് ലണ്ടന്‍ മലയാളികളുടെ അഭിവാദ്യങ്ങള്‍' എന്നു മലയാളത്തില്‍ ബോര്‍ഡുയര്‍ന്നു. ലണ്ടനില്‍ ജോലി ചെയ്യുന്ന ഒരു സംഘം സോഫ്റ്റ്‌വേര്‍ എന്‍ജിനീയര്‍മാരാണ് അഭിവാദ്യങ്ങളുമായ് എത്തിയത്. രൂപേഷ് ശ്രീനിവാസന്‍, മനോജ്, സുനീത്, ശ്രീജേഷ്, നുജും തുടങ്ങിയവരും കുടുംബാംഗങ്ങളുമാണ് സ്ഥലത്തുണ്ടായിരുന്നത്. എല്ലാവരും കോഴിക്കോട്, മലപ്പുറം സ്വദേശികള്‍. നാലു വര്‍ഷത്തോളമായി ഇവര്‍ ലണ്ടനിലുണ്ട്. ബക്കിങ്ങാം പാലസില്‍ തുടങ്ങി അവിടെത്തന്നെ അവസാനിക്കുന്നതായിരുന്നു മത്സരം. ബോര്‍ഡ് കണ്ട് ഇര്‍ഫാന്‍ കൈയുയര്‍ത്തി വീശി.

ഒളിമ്പിക് പോരാട്ടത്തിനിറങ്ങുന്ന ഇര്‍ഫാന് വേണ്ടത്ര പ്രോത്സാഹനം കിട്ടുന്നില്ലെന്ന് മാധ്യങ്ങളിലൂടെ അറിഞ്ഞതായി കോഴിക്കോട് നരിക്കുനി സ്വദശിയായ രൂപേഷ് പറഞ്ഞു. അതുകൊണ്ട് ഇര്‍ഫാന്‍ മത്സരിക്കുമ്പോള്‍ എത്തണമെന്ന് നിശ്ചയിച്ചിരുന്നു. വാരാന്ത്യമായതുകൊണ്ട് അവധിയും കിട്ടി. വോളിബോള്‍ ദേശീയ റഫറിയും കേരളത്തിന്റെ പരിശീലകനുമായ ശ്രീനിവാസന്റെ മകനാണ് രൂപേഷ്. ഒളിമ്പിക്‌സിലെ വോളിബോള്‍ മത്സരങ്ങളും രൂപഷും സംഘവും കണ്ടിരുന്നു. 

ഇര്‍ഫാന്‍േറത് മലയാളികള്‍ക്കാകെ അഭിമാനിക്കാവുന്ന നേട്ടമാണ്. രണ്ട് ഒളിമ്പിക്‌സിലെങ്കിലും ഇനിയും പങ്കെടുക്കാന്‍ കഴിയുന്ന ഇര്‍ഫാന് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നാണ് പ്രതീക്ഷരൂപേഷ് പറഞ്ഞു.

ഇര്‍ഫാന് പ്രോത്സാഹനവുമായി ലണ്ടന്‍ മലയാളികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക