Image

പ്രിയങ്ക രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകും

Published on 05 August, 2012
പ്രിയങ്ക രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകും
ന്യൂഡല്‍ഹി:പ്രിയങ്കാ ഗാന്ധി രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകുമെന്നു സൂചന. അമ്മ സോണിയാ ഗാന്ധിയുടെ റായ്ബറേലി പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചുമതല പ്രിയങ്ക ഏറ്റെടുക്കുമെന്നാണു കരുതുന്നത്. ഇപ്പോള്‍ എല്ലാ ബുധനാഴ്ചയും മണ്ഡലത്തില്‍ നിന്നുള്ളവരെ പ്രിയങ്ക കണ്ടു ചര്‍ച്ച നടത്തുന്നുണ്ട്. 

എന്നാല്‍ നേരത്തേ മുതലേ അവര്‍ മണ്ഡലത്തിലുള്ളവരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നുവെന്നും അതു തുടരുന്നുവെന്നുമാത്രമേയുള്ളെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. യുപി നിയമസഭാ തിരഞ്ഞെടുപ്പു സമയത്ത് റായ്ബറേലിയിലും അമേഠിയിലും പ്രിയങ്ക പ്രചാരണം നടത്തിയിരുന്നു. 

രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതു സംബന്ധിച്ചു സോണിയ അഭിപ്രായം പറയാറില്ലെന്നും അതു കുട്ടികളുടെ താല്‍പര്യത്തിനു വിട്ടുകൊടുത്തിരിക്കുകയാണെന്നും പാര്‍ട്ടി വക്താവ് റഷീദ് അല്‍വി പറഞ്ഞു. 

പ്രിയങ്ക രാഷ്ട്രീയത്തില്‍ സജീവമാകുന്നതു യുപിയില്‍ കോണ്‍ഗ്രസിന്റെ പ്രകടനം മെച്ചപ്പെടാന്‍ സഹായിക്കുമെന്ന് പാര്‍ട്ടി ഭാരവാഹികളില്‍ പലര്‍ക്കും അഭിപ്രായമുണ്ട്.മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ രൂപസാദൃശ്യവും നിശ്ചയദാര്‍ഢ്യവും പ്രിയങ്കയ്ക്കുണ്ടെന്ന് അവര്‍ കരുതുന്നു.

പ്രിയങ്ക രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകുംപ്രിയങ്ക രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകുംപ്രിയങ്ക രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക