Image

ജയരാജന്‍ ഇന്നു ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും

Published on 05 August, 2012
ജയരാജന്‍ ഇന്നു ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും
കണ്ണൂര്‍:ഷുക്കൂര്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഇന്നു  ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. അഡ്വ. എം.കെ. ദാമോദരന്‍ മുഖേനയാണ് അപേക്ഷിക്കുക.കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജയരാജന്റെ ജാമ്യാപേക്ഷ ശനിയാഴ്ച തള്ളിയിരുന്നു. 

ജാമ്യാപേക്ഷ തള്ളിക്കൊണ്ടു മജിസ്‌ട്രേട്ട് കോടതി നടത്തിയ ചില നിരീക്ഷണങ്ങളെയും ജയരാജന്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്‌തേക്കും. വിചാരണ ചെയ്യേണ്ടതു സെഷന്‍സ് കോടതി ആയതിനാല്‍ കേസിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ലെന്നു മജിസ്‌ട്രേട്ട് കോടതി വ്യക്തമാക്കിയിരുന്നുവെങ്കിലും ജയരാജനു ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണം തടസ്സപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം മജിസ്‌ട്രേട്ട് ശരിവച്ചിരുന്നു. 

ഇതു മജിസ്‌ട്രേട്ട് കോടതിയുടെ അധികാരപരിധിക്കു പുറത്തുള്ള കാര്യമാണെന്ന വാദവും ജയരാജന്‍ ഹൈക്കോടതിയില്‍ ഉന്നയിക്കുമെന്നറിയുന്നു.  

ജയരാജന്‍ ഇന്നു ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക