Image

ടര്‍ക്കിയില്‍ ഭൂചലനം: ആളപായമില്ല

Published on 05 August, 2012
ടര്‍ക്കിയില്‍ ഭൂചലനം: ആളപായമില്ല
അങ്കാറ: ടര്‍ക്കിയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തെക്കുകിഴക്കന്‍ ഭാഗത്താണുണ്ടായത്. സിര്‍നാക് പ്രവിശ്യയിലെ ഉലൂഡെര്‍ നഗരത്തിലും സമീപപ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ജനങ്ങള്‍ പരിഭ്രാന്തരായി വീടു വിട്ട് ഓടി പുറത്തിറങ്ങിയതായി പ്രാദേശിക ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ ആളപായമോ മറ്റ് നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രാദേശികസമയം രാത്രി 11.37 നായിരുന്നു ഭൂചലനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക