Image

പി.ജയരാജന്റെ ജാമ്യഹര്‍ജി വ്യാഴാഴ്‌ചത്തേക്ക്‌ മാറ്റി

Published on 06 August, 2012
പി.ജയരാജന്റെ ജാമ്യഹര്‍ജി വ്യാഴാഴ്‌ചത്തേക്ക്‌ മാറ്റി
കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ അറസ്‌റ്റിലായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത്‌ ഹൈക്കോടതി വ്യാഴാഴ്‌ചത്തേക്ക്‌ നീട്ടിവച്ചു. ജയരാജന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ കോടതി തള്ളിയിരുന്നു. ജയരാജനു ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണം തടസ്സപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം മജിസ്‌ട്രേട്ട്‌ ശരിവയ്‌ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ്‌ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്‌..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക