Image

സിറിയന്‍ പ്രധാനമന്ത്രി ജോര്‍ദ്ദാനിലേക്ക് പലായനം ചെയ്തു

Published on 06 August, 2012
സിറിയന്‍ പ്രധാനമന്ത്രി ജോര്‍ദ്ദാനിലേക്ക് പലായനം ചെയ്തു
സന: സിറിയന്‍ പ്രധാനമന്ത്രി റിയാദ് ഹിജാബ് ജോര്‍ദ്ദാനിലേക്ക് പലായനം ചെയ്തു. രണ്ടു മാസം മുമ്പാണ് ഹിജാബിനെ പ്രധാനമന്ത്രിയായി പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് നിയമിച്ചത്. കുടുംബത്തോടൊപ്പാമാണ് ഹിജാബ് പലായനം ചെയ്തത്. ആഭ്യന്തര കലാപം രൂക്ഷമായശേഷം സിറിയയില്‍ നിന്ന് പലായനം ചെയ്യുന്ന ആദ്യത്തെ ഉന്നത നേതാവാണ് ഹിജാബ്.

കഴിഞ്ഞ മാസം അസദിന്റെ അടുത്ത അനുയായിയായ ബ്രിഗേഡിയര്‍ ജനറല്‍ മനാഫ് ലാസും രാജ്യം വിട്ടിരുന്നു. ഹിജാബിന് പകരം ഒമര്‍ ഘലാവാഞ്ചിയെ കാവല്‍ പ്രധാനമന്ത്രിയായി പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് നിയമിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക