Image

വിദ്യാര്‍ത്ഥിനികള്‍ക്ക്‌ ഭക്ഷ്യവിഷബാധയേറ്റ സംഭവം: ഹോട്ടല്‍ പൂട്ടിച്ചു

Published on 06 August, 2012
വിദ്യാര്‍ത്ഥിനികള്‍ക്ക്‌ ഭക്ഷ്യവിഷബാധയേറ്റ സംഭവം: ഹോട്ടല്‍ പൂട്ടിച്ചു
തിരുവനന്തപുരം: ഇന്നലെ നഗരത്തിലെ ഹോട്ടില്‍ നിന്നും വിദ്യാര്‍ത്ഥിനികള്‍ക്ക്‌ ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ അധികൃതര്‍ ഹോട്ടല്‍ പൂട്ടിച്ചു. ബേക്കറി ജംഗ്‌ഷന്‌ സമീപം പ്രവര്‍ത്തിയ്‌ക്കുന്ന മദേഴ്‌സ്‌ കിച്ചന്‍ എന്ന ഹോട്ടലില്‍ നിന്നും ഇന്നലെ രാത്രി പതിനൊന്നരയോടെ ഭക്ഷണം കഴിച്ച വിമന്‍സ്‌ കോളജിലെ ഒമ്പത്‌ വിദ്യാര്‍ഥിനികള്‍ക്കാണ്‌ ഭക്ഷ്യവിഷബാധയേറ്റത്‌.

ചിക്കന്‍ കഴിച്ച ശേഷം വിമന്‍സ്‌ ഹോസ്റ്റലിലേക്ക്‌ പോയ പെണ്‍കുട്ടികള്‍ക്ക്‌ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ രണേ്‌ടാടെ ഇവര്‍ക്ക്‌ ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക