Image

ഹസാരെ സംഘം പിരിച്ചുവിട്ടത്‌ വിശ്വാസം നഷ്‌ടപ്പെട്ടതിനാല്‍: കോണ്‍ഗ്രസ്‌

Published on 06 August, 2012
ഹസാരെ സംഘം പിരിച്ചുവിട്ടത്‌ വിശ്വാസം നഷ്‌ടപ്പെട്ടതിനാല്‍: കോണ്‍ഗ്രസ്‌
ന്യൂഡല്‍ഹി: അന്നാ ഹസാരെയിലുള്ള പ്രവര്‍ത്തകരുടെ വിശ്വാസം നഷ്‌ടപ്പെട്ടതിനാലാണ്‌ അദ്ദേഹം ഹസാരെ സംഘം പിരിച്ചുവിട്ടതെന്ന്‌ കോണ്‍ഗ്രസ്‌ ആരോപിച്ചു. എന്ത്‌ തീരുമാനവുമെടുക്കാനുള്ള അവകാശം അന്നാ ഹസാരെയ്‌ക്കുണ്‌ടെന്നും അതുകൊണ്‌ടു തന്നെ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും കോണ്‍ഗ്രസ്‌ വക്താവ്‌ റാഷിദ്‌ ആല്‍വി പറഞ്ഞു

അതിനിടെ സംഘത്തിന്റെ നേതൃത്വത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന്റെ മുന്നോടിയായിട്ടാണ്‌ നീക്കം. തന്റെ ബ്ലോഗിലൂടെയാണ്‌ സംഘം പിരിച്ചുവിട്ടതായി അന്നാ ഹസാരെ അറിയിച്ചത്‌. ശക്തമായ ലോക്‌പാല്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെങ്കില്‍ എത്രകാലം നിരാഹാര സമരവുമായി മുന്നോട്ടുപോകാന്‍ കഴിയുമെന്ന്‌ ഹസാരെ ചോദിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക