Image

ടി.പി വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം

Published on 06 August, 2012
ടി.പി വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം
കൊച്ചി: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നാലു പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പടയങ്കണ്ടി രവീന്ദ്രന്‍, ദില്‍ഷാദ്, ബിപിന്‍, മുഹമ്മദ് ഫസല്‍ എന്നിവര്‍ക്കാണ് ജസറ്റീസ് എന്‍.കെ. ബാലകൃഷ്ണന്‍ ജാമ്യം അനുവദിച്ചത്. കേസിലെ മറ്റൊരു പ്രതിയായ സി.എച്ച്.അശോകന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ കഴിഞ്ഞ കാലയളവ് കണക്കിലെടുത്ത് ജാമ്യം അനുവദിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. 

ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവും നല്‍കണമെന്ന ഉപാധിയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കോടതി അനുമതിയില്ലാതെ കേരളം വിടരുതെന്നും പാസ്‌പോര്‍ട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കണമെന്നും ജാമ്യവ്യവസ്ഥയില്‍ കോടതി നിര്‍ദേശിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക