Image

ഒളിമ്പിക്‌സ് ബോക്‌സിംഗ്: വികാസ് കൃഷ്ണന്റെ അപേക്ഷ തള്ളി

Published on 06 August, 2012
ഒളിമ്പിക്‌സ് ബോക്‌സിംഗ്: വികാസ് കൃഷ്ണന്റെ അപേക്ഷ തള്ളി
ലണ്ടന്‍: ഒളിമ്പിക്‌സ് ബോക്‌സിംഗില്‍ വിവാദ തീരുമാനത്തിലൂടെ വികാസ് കൃഷ്ണനെ പുറത്താക്കിയതിനെതിരെ അന്താരാഷ്്ട്ര കായിക തര്‍ക്ക പരിഹാര കോടതിയില്‍ ഇന്ത്യ നല്‍കിയ അപേക്ഷ തള്ളി. ജൂറിയുടെ തീരുമാനം അന്തിമമാണെന്നും അതിനെതിരെ അപേക്ഷ നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

നിയമപ്രകാരം അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയില്‍ പരാതി നല്കാന്‍ ഇന്ത്യക്ക് അവകാശമില്ലെന്ന് അന്താരാഷ്്ട്ര അമച്വര്‍ ബോക്‌സിംഗ് ഫെഡറേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ അപ്പീല്‍ പരിഗണിക്കാനാവില്ലെന്നും അപ്പീല്‍ തിരിച്ചയക്കുകയാണെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. 

അതേസമയം, അപ്പീലുമായി ഇനി മുന്നോട്ടു പോകില്ലെന്ന് ഇന്ത്യന്‍ സംഘത്തലവന്‍ മുരളീധരന്‍ രാജ പറഞ്ഞു. പ്രീക്വാര്‍ട്ടര്‍ വിജയിയായി പ്രഖ്യാപിച്ച ശേഷം വികാസ് കൃഷ്ണനെ അയോഗ്യനാക്കി എതിരാളിയായ അമേരിക്കന്‍ ബോക്‌സര്‍ എറോള്‍ സ്‌പെന്‍സിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക