Image

നരംഗും മാനവ്ജിത്‌സിംഗ് സന്ധുവും പുറത്ത്; ഷൂട്ടിംഗിലെ മെഡല്‍പ്രതീക്ഷ അവസാനിച്ചു

Published on 06 August, 2012
നരംഗും മാനവ്ജിത്‌സിംഗ് സന്ധുവും പുറത്ത്; ഷൂട്ടിംഗിലെ മെഡല്‍പ്രതീക്ഷ അവസാനിച്ചു
ലണ്ടന്‍: ഒളിമ്പിക്‌സ് ഷൂട്ടിംഗിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ അവസാനിച്ചു. 50 മീറ്റര്‍ റൈഫിള്‍-3 പൊസിഷനില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന ഗഗന്‍ നരംഗും സഞ്ജീവ് രാജ്പുത്തും ട്രാപ്പ് ഇനത്തില്‍ മാനവ്ജിത്‌സിംഗ് സന്ധുവും പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായി.

10 മീറ്റര്‍ എയര്‍റൈഫിളില്‍ വെങ്കലമണിഞ്ഞ ഗഗന്‍ നരംഗ് 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ തീര്‍ത്തും നിരാശപ്പെടുത്തി. വലിയ പ്രതീക്ഷയുണ്ടായിരുന്ന നരംഗ് 20ാമതാണ് ഫിനിഷ് ചെയ്തത്. മറ്റൊരു ഇന്ത്യന്‍ പ്രതിനിധിയായ സഞ്ജീവ് രാജ്പുത് ഇരുപത്തിയഞ്ചാമനായാണ് ഫിനിഷ് ചെയ്തത്. ട്രാപ്പിനത്തില്‍ മാനവ്ജിത്‌സിംഗ് സന്ധുവിന് 15ാമതെത്താനേ കഴിഞ്ഞുള്ളൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക