ബ്രിസ്ബന്‍: വിശുദ്ധ തോമാശ്ലീഹായുടെ വിശ്വാസ തീഷ്ണതയുള്ളവരാണ് സീറോ മലബാര്‍ സഭാ സമൂഹമെന്ന് ബ്രിസ്ബന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. മാര്‍ക് കോളറിഡ്ജ് പറഞ്ഞു.വിശുദ്ധ അല്‍ഫോന്‍സ, വിശുദ്ധ മേരിമാക്കിലോപ്പ്, പരിശുദ്ധ കന്യാകാമറിയം എന്നിവരുടെ സംയുക്ത തിരുനാളാഘോഷത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോകമെമ്പാടുമെന്നപോലെ ഓസ്ട്രേലിയയിലും സീറോ മലബാര്‍ സഭാംഗങ്ങളുടെ വിശ്വാസ തീഷ്ണത എടുത്തുപറയേണ്ടതാണ്. ഇത് മറ്റുള്ളവര്‍ക്ക് വളരെ പ്രചോദനം പകര്ന്നുനല്കുന്നുണെ്ടന്നും മുന്‍ കാന്‍ബറ ബിഷപ്പായ ഡോ. കോളറിഡ്ജ് പറഞ്ഞു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ കേരള സന്ദര്‍ശനം തനിക്ക് മറക്കാനാവാത്ത ഓര്‍മകളാണ് സമ്മാനിച്ചത്. മലയാറ്റൂരും ഭരണങ്ങാനവും സന്ദര്‍ശിച്ച് തിരുനാളില്‍ പങ്കെടുത്തത് അദ്ദേഹം അനുസ്മരിച്ചു.
സീറോ മലബാര്‍ സഭ തലവനായ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഓസ്ട്രേലിയ സന്ദര്‍ശനം വളരെ ആഹ്ലാദത്തോടെയാണ് ബിഷപ്പ് കൗണ്‍സില്‍ നോക്കിക്കാണുന്നത്. സീറോ മലബാര്‍ സഭയുടെ വിശ്വാസ തീഷ്ണതയോടുള്ള പ്രവര്‍ത്തനം ഓസ്ട്രേലിയയില്‍ കത്തോലിക്ക സഭയ്ക്ക് മുതല്‍കൂട്ടാവുമെന്ന് ഡോ. കോളറിഡ്ജ് പറഞ്ഞു.
നമസ്കാരം എന്നു പറഞ്ഞ് പ്രസംഗം ആരംഭിച്ച ആര്‍ച്ച് ബിഷപ്പ് നന്ദി എന്നു പറഞ്ഞ് പ്രസംഗം അവസാനിച്ചപ്പോള്‍ വേവല്‍ ഹൈറ്റ്സ് ദേവാലയം നിറഞ്ഞു കവിഞ്ഞ ജനങ്ങള്‍ ഹര്‍ഷാരവം മുഴക്കി.
തിരുനാള്‍ കുര്‍ബാനക്ക് ഫാ. ഇമ്മാനുവല്‍ മാമ്മൂട്ടില്‍ നേതൃത്വം നല്കി. ഫാ. തോമസ് അരീക്കുഴി, ഫാ. ജോസഫ് കോനാട്ട്, ഫാ. സണ്ണി, ഫാ. തോമസ് മണിമല, ഫാ. ജരാര്‍ഡ്, ഫാ. ജെറി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.
തുടര്‍ന്ന് കേരള രീതിയില്‍ സ്വര്‍ണക്കുരിശും മുത്തുക്കുടകളുമേന്തി, ചെണ്ടമേളത്തിന്റെയും ഐറീഷ് ഡാന്‍സിന്റെയും അകമ്പടിയോടെ നടന്ന പ്രദക്ഷിണം പ്രദേശവാസികള്‍ക്ക് പുതുമനിറഞ്ഞതായിരുന്നു. ആര്‍ച്ച് ബിഷപ്പ് ഡോ. മാര്‍ക്ക് കൊളറിഡ്ജ് പ്രദക്ഷിണത്തിന് മുഖ്യകാര്‍മികത്വം വഹിച്ചു.