Image

വിവാഹം ഉടനുണ്ടാവും :കരീന കപൂര്‍

Published on 12 August, 2012
വിവാഹം ഉടനുണ്ടാവും :കരീന കപൂര്‍
സെയ്ഫ് അലി ഖാനും കരീന കപൂറും വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഇത്തവണ കരീനയുടെ വാക്കുകളാണ് മാധ്യമശ്രദ്ധ നേടിയിരിക്കുന്നത്.തങ്ങളുടെ വിവാഹം ഉടന്‍ നടക്കും.ഇതില്‍ മറ്റുളളവഞ്ഞ ആശങ്കപ്പെടേണ്ടതില്ലെന്നും കരീന പറഞ്ഞു.

കരീനയുടെയും സെയ്ഫിന്റെയും വിവാഹ വാര്‍ത്തകള്‍അടിക്കടി വരുന്നതിന്റെ തുടര്‍ച്ചയാണ് കരീനയുടെ പുതിയ വെളിപ്പെടുത്തല്‍. ഞാന്‍ ഇതിനകം വിവാഹം കഴിച്ചിട്ട് ആരെയും അറിയിക്കാതിരിക്കുകയാണെങ്കില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?. എനിക്ക് വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ വിവാഹം കഴിച്ച ശേഷം ഒരു കുഞ്ഞുപോലും അറിയാതെ സൂക്ഷിച്ചു വയ്ക്കാമായിരുന്നു. ഇതു വളരെ കഷ്ടമാണ്. എന്റെ വിവാഹം എന്നത് ദേശീയ തമാശയായി മാറുന്നത് എങ്ങനെ കേട്ടിരിക്കാനാവും. വിവാഹം നടക്കാന്‍ പോകുന്നതേയുള്ളു. അതില്‍ക്കൂടുതല്‍ ഒരു കാര്യം പോലും മാധ്യമങ്ങളും ആരാധകരും അറിയേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ല കരീന പറഞ്ഞു.

മറ്റുള്ളവര്‍ക്ക് ഏതു സിനിമയില്‍ നിന്നും താത്പര്യമില്ലെന്നു പറഞ്ഞ് ഇറങ്ങിപ്പോകാം, ആളുകളെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാം. ആരും ഒന്നും പറയുന്നില്ല. ഞാന്‍ എന്തെങ്കിലും ചെയ്താല്‍ അടുത്ത നിമിഷം തന്നെ അത് ചാനലുകളിലും ട്വിറ്ററിലും വാര്‍ത്തയാണ്. പ്രശസ്ത വ്യക്തിയായി മാറുന്നത് വളരെ നല്ല കാര്യമാണ്. എങ്കിലും ചില സമയത്ത് അത് അതിരുകടക്കുന്നുകരീന കുറ്റപ്പെടുത്തു.

ഷാഹിദ് ഖാനുമായുളള പ്രണയം അവസാനിപ്പിച്ചാണ് കരീന സെയ്ഫിന്റെ കാമുകിയായത്. സെയ്ഫ് വിവാഹോചിതനാണ്. ആദ്യ ഭാര്യ അമൃത സിങ്ങില്‍ നിന്നു വിവാഹമോചനം നേടിയ സെയ്ഫിന് രണ്ടു മക്കളുമുണ്ട്.

വിവാഹം ഉടനുണ്ടാവും :കരീന കപൂര്‍വിവാഹം ഉടനുണ്ടാവും :കരീന കപൂര്‍വിവാഹം ഉടനുണ്ടാവും :കരീന കപൂര്‍വിവാഹം ഉടനുണ്ടാവും :കരീന കപൂര്‍വിവാഹം ഉടനുണ്ടാവും :കരീന കപൂര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക