Image

കണ്‍വെന്‍ഷനില്‍ മാസ്റ്റര്‍ മിക്‌സോളജിസ്റ്റ് ബഹുമതി ഏപ്രില്‍ ജോണ്‍ കരസ്ഥമാക്കി

ജോയിച്ചന്‍ പുതുക്കുളം Published on 12 August, 2012
കണ്‍വെന്‍ഷനില്‍ മാസ്റ്റര്‍ മിക്‌സോളജിസ്റ്റ് ബഹുമതി ഏപ്രില്‍ ജോണ്‍ കരസ്ഥമാക്കി
ന്യൂയോര്‍ക്ക്: ഫോമയുടെ കാര്‍ണിവല്‍ അറ്റ് സീ കണ്‍വെന്‍ഷനില്‍ 2000-ത്തോളം മലയാളികള്‍ പങ്കെടുത്തെങ്കിലും, ആരുമറിയാതെ ഒരു മലയാളി പെണ്‍കുട്ടി ക്യാപ്റ്റനില്‍ നിന്ന് ഒരു പ്രത്യേക അവാര്‍ഡ് കരസ്ഥമാക്കി. പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നാലാം വര്‍ഷം മെഡിസിന് പഠിക്കുന്ന ഏപ്രില്‍ ജോണ്‍ മുന്നൂറോളം മത്സരാര്‍ത്ഥികളെ പിന്നിലാക്കി "മാസ്റ്റര്‍ മിക്‌സോളജിസ്റ്റ്' എന്ന ബഹുമതി കരസ്ഥമാക്കി.

മുപ്പതില്‍പ്പരം ഡ്രിങ്ക്‌സുകള്‍ രുചിച്ചുനോക്കി ഓരോ ഡ്രിങ്ക്‌സിന്റേയും പേര് പറഞ്ഞ് കാര്‍ണിവലിലെ സഞ്ചാരികളേയും ജീവനക്കാരേയും ഈ 27-കാരി അത്ഭുതപ്പെടുത്തി.

പെന്‍സില്‍വേനിയയിലെ നെസ്‌കോപെക് എന്ന സ്ഥലത്ത് 30 വര്‍ഷത്തോളമായി ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന, മെഡിക്കല്‍ സെന്ററിലെ മെഡിക്കല്‍ ഡയറക്ടറായ ജോസഫ് ജോണിന്റേയും, ലില്ലി ജോണിന്റേയും മകളാണ് ഏപ്രില്‍ ജോണ്‍. പോളണ്ടില്‍ മെഡിക്കല്‍ വിദ്യാഭ്യാസം കഴിഞ്ഞ് ന്യൂയോര്‍ക്കില്‍ റെസിഡന്‍സി ആരംഭിക്കാന്‍ പോകുന്ന ഏപ്രില്‍, പോളണ്ടിലും ഇന്ത്യയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. സഹോദരന്‍ ക്രിസ്റ്റഫര്‍ ദുബായില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നു.
അനിയന്‍ ജോര്‍ജ് 
കണ്‍വെന്‍ഷനില്‍ മാസ്റ്റര്‍ മിക്‌സോളജിസ്റ്റ് ബഹുമതി ഏപ്രില്‍ ജോണ്‍ കരസ്ഥമാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക