Image

തിരുവനന്തപുരത്ത് കുടിവെള്ളത്തിന് റേഷന്‍ ഏര്‍പ്പെടുത്താന്‍ ജല അഥോറിറ്റിയുടെ ശിപാര്‍ശ

Published on 13 August, 2012
തിരുവനന്തപുരത്ത് കുടിവെള്ളത്തിന് റേഷന്‍ ഏര്‍പ്പെടുത്താന്‍ ജല അഥോറിറ്റിയുടെ ശിപാര്‍ശ
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടിവെള്ള വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജല അഥോറിറ്റിയുടെ ശിപാര്‍ശ. ജില്ലയില്‍ വെള്ളമെത്തിക്കുന്നതിന് പ്രധാനമായും ആശ്രയിക്കുന്ന പേപ്പാറ ഡാമില്‍ വെള്ളത്തിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് ജല അഥോറിറ്റിയുടെ നടപടി. ശിപാര്‍ശ മന്ത്രിസഭയ്ക്ക് മുന്‍പാകെ നല്‍കിയിട്ടുണ്ട്. മന്ത്രിസഭയായിരിക്കും അന്തിമ തീരുമാനമെടുക്കുക.

24 മണിക്കൂറും വെള്ളം നല്‍കാന്‍ കഴിയില്ലെന്നും 12 മണിക്കൂറാക്കി ഇത് നിജപ്പെടുത്തണമെന്നുമാണ് ജല അഥോറിറ്റിയുടെ ആവശ്യം. പേപ്പാറ ഡാമില്‍ നിലവിലെ അവസ്ഥയില്‍ 35 ദിവസത്തേക്ക് കൂടി വിതരണം ചെയ്യാനുള്ള വെള്ളം മാത്രമേ ശേഷിക്കുന്നുള്ളുവെന്ന് ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍ ശശി പറഞ്ഞു. നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ 50 ദിവസം വരെ വെള്ളം വിതരണം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
Tom abraham 2014-04-16 08:03:43
I am not in madya Pradesh or India to speak for congress or about corruption in BJP itself which he is not going to stop.
Becoming a PM is his only goal. Congress took this Nation from panchayat to Space age Mr modi. Even if you get the PM chair,
It will be like Vajpai s 13 days. We are not saying goodbye to congress , congress is like a Phoenix bird, never die in India.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക