Image

പുതിയ ഒരു സാമൂഹ്യ പ്രശ്നം കൂടി കേരളം ഇന്ന് അഭിമുഖീകരിക്കുന്നു

Somarajan Panicker Published on 14 August, 2012
പുതിയ ഒരു സാമൂഹ്യ പ്രശ്നം കൂടി കേരളം ഇന്ന് അഭിമുഖീകരിക്കുന്നു
പുതിയ ഒരു സാമൂഹ്യ പ്രശ്നം കൂടി കേരളം ഇന്ന് അഭിമുഖീകരിക്കുന്നു . സംഘം ചേര്‍ന്നുള്ള ആക്രമണം .
ബന്തായാലും ഹര്‍ത്താല്‍ ആയാലും പ്രകടനം ആയാലും കുറെ ആളുകളുടെ സംഘം ഒരു പ്രകോപനവും ഇല്ലാതെ , അല്ലെങ്കില്‍ ചെറിയ ഒരു പ്രകോപനം കൊണ്ട് ആക്രമണമോ അഴിഞാട്ടമോ സദാചാര പോലിസ് ചമയാലോ ഒക്കെ നടത്തുന്നു. അടുത്ത കാലത്ത് ഇത്തരം പ്രവണതകള്‍ വളരെ അധികം വര്‍ദ്ധിച്ചു വരുന്നു .
സ്ത്രീകള്‍, കുട്ടികള്‍, വഴി പോക്കര്‍ , കടയുടമ , കാറുടമ, അങ്ങിനെ ആരെ എന്നൊന്നും ഈ സംഘത്തിനു പ്രശ്നം അല്ല . അസഹിഷ്ണത , അസൂയ , ആക്രമണ വാസന ഇവയെല്ലാം ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാക്കുന്നു .
ഇത് പോലീസിനോ പട്ടാളത്തിനോ മാത്രം പരിഹരിക്കാന്‍ ആവുന്ന ഒരു പ്രശ്നം അല്ല . ഒരു ആക്രമണ മനോഭാവം സമൂഹത്തിനെ ആകെ ബാധിച്ചിരിക്കുന്നു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക