Image

സ്വന്തം ചിത്രം നല്‍കി ഓണ്‍ലൈന്‍ തട്ടിപ്പ്‌; പെണ്‍കുട്ടികള്‍ പിടിയില്‍

Published on 05 August, 2011
സ്വന്തം ചിത്രം നല്‍കി ഓണ്‍ലൈന്‍ തട്ടിപ്പ്‌; പെണ്‍കുട്ടികള്‍ പിടിയില്‍
ദുബായ്‌: സ്വന്തം ചിത്രവും ഫോണ്‍നമ്പരും വെബ്‌സൈറ്റില്‍ നല്‍കി യുവാക്കളെ ആകര്‍ഷിച്ച്‌ പണം തട്ടിയിലുന്ന രണ്ട്‌പെണ്‍കുട്ടികളെ ദുബായില്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ദുബായിലെ ബര്‍ദുബൈയിലെ അല്‍ മന്‍ഖൂല്‍ ഏരിയയിലെ അപാര്‍ട്‌മെന്റ്‌ കേന്ദ്രീകരിച്ചാണ്‌ സംഘം തട്ടിപ്പ്‌ നടത്തിയിരുന്നത്‌. ഇവരെക്കുറിച്ച്‌ രഹസ്യ വിവരം ലഭിച്ചതനുസരിച്ച്‌ നടത്തിയ റെയ്‌ഡില്‍ ഇവരെ പിടികൂടുകയായിരുന്നു. നിരവധി കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും ഇവരുടെ മുറിയില്‍ നിന്ന്‌ പൊലീസ്‌ കണ്ടെടുത്തു.

നിരവധി യുവാക്കള്‍ ഇവരുടെ വ്യാജ വെബ്‌സൈറ്റുവഴി തട്ടിപ്പിനിരയായതായി പോലീസ്‌ അറിയിച്ചു. എന്നാല്‍ ഏഷ്യന്‍ യുവതികളുടെ പേരോ മറ്റ്‌ വിശദാംശങ്ങളോ പോലീസ്‌ പുറത്തുവിട്ടിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക