Image

സ്വാതന്ത്ര്യം ജന്മാവകാശം

മണ്ണിക്കരോട്ട് Published on 14 August, 2012
സ്വാതന്ത്ര്യം ജന്മാവകാശം
ഈ ഓഗസ്റ്റ് 15-ന് ഇന്‍ഡ്യ സ്വാതന്ത്രയായിട്ട് 65 വര്‍ഷമാകുന്നു. ഇന്‍ഡ്യയുടെ സ്വാതന്ത്ര്യസമരത്തെ ക്കുറിച്ച് അറിയാത്ത ഇന്‍ഡ്യക്കാര്‍ ഉണ്ടാകില്ലെല്ലോ. വേദനകളുണര്‍ത്തുന്ന ഇന്നെലെകള്‍. സ്വാതന്ത്ര്യസമര ത്തിന്റെ അന്തിമ പോരാട്ടത്തില്‍ സാക്ഷികളായവരൊ സുപരിചിതരൊ ഒക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നു ണ്ടാവും.

അങ്ങനെ പാരതന്ത്ര്യത്തിന്റെ പടുകുഴിയില്‍ കഴിഞ്ഞ ഇന്‍ഡ്യയും സ്വാതന്ത്ര്യത്തിന്റെ വിശാലവീഥി യില്‍ ചലിക്കുകയും ചരിക്കുകയും ചെയ്യുന്ന ഇന്‍ഡ്യയും പലര്‍ക്കും അനുഭവങ്ങളാണ്, സാക്ഷികളാണ്. ഈ രണ്ട് അനുഭവങ്ങളും ഈ അവസരത്തില്‍ നമ്മുടെ മുമ്പില്‍ പച്ചയായി തെളിയുന്നുണ്ടാവും. ആ ഓര്‍മ്മയില്‍ ഇപ്പോഴും സ്വാതന്ത്ര്യത്തിന്റെയും അസ്വാതന്ത്ര്യത്തിന്റെയും അനുഭവങ്ങള്‍ അലയടിക്കുന്നു ണ്ടാവും. അസ്വാതന്ത്ര്യത്തിന്റെ കയ്പുനീരും സ്വാതന്ത്ര്യത്തിന്റെ മധുരവും ഓരോരുത്തരും അയവിറക്കുന്നു ണ്ടാവും.

ഇന്‍ഡ്യയുടെ ഈ സ്വാതന്ത്ര്യദിനാവസരത്തില്‍ നമ്മുടെ അസ്വാതന്ത്ര്യകാലങ്ങളെക്കുറിച്ചും അതിനുശേഷം സ്വതന്ത്ര്യമായ ഇന്‍ഡ്യയെക്കുറിച്ചും ചിന്തിക്കാത്ത ഇന്‍ഡ്യക്കാര്‍ ഉണ്ടാകില്ല. അതേപ്പറ്റി എല്ലാ പത്രങ്ങളിലും വാര്‍ത്തകളും ചിത്രങ്ങളുമുണ്ടാകും. എല്ലാ എഴുത്തുകാരും എന്തെങ്കിലും എഴുതും. ഇക്കാലയളവില്‍ വായനക്കാര്‍ക്ക് ഈ വിഷയത്തെക്കുറിച്ചായിരുക്കും ഏറെ വായിക്കാനുണ്ടാവുക. അതുകൊണ്ട് സ്വാതന്ത്ര്യത്തെ ഒരു പൊതു വീക്ഷണത്തിലൂടെ കാണാനാണ് ഇവിടെ ഞാനുദ്ദേശിക്കുന്നത്.

1857-ല്‍ ആദ്യമായി ഇന്‍ഡ്യന്‍ പട്ടാളക്കാര്‍ ബ്രിട്ടീഷുകാരോട് പരസ്യമായ വിപ്ലവം ആരംഭിച്ചു. അവര്‍ക്കെതിരെ യുദ്ധത്തിനെന്നപോലെ നമ്മുടെ പട്ടാളക്കാര്‍ തോക്കെടുത്തു. ഈ എതിര്‍പ്പിനെ ബ്രിട്ടീഷ്കാര്‍ ‘ശിപായി ലഹള’ എന്നപേരില്‍ നിസ്സാരമാക്കിക്കൊണ്ട് നിസ്സാരമായി അടിച്ചമര്‍ത്തി. അസംഘടിതമായി തുടങ്ങിയ ഈ പ്രതിരോധം നമ്മുടെ പട്ടാളക്കാരുടെ പരാജയത്തിന് പ്രധാന കാരണമാകുകയും ചെയ്തു.

1890-കളില്‍ ലോകമാന്യ തിലക് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ബാലഗംഗാധര തിലകിന്റെ ‘സ്വരാജ്യം എന്റെ ജന്മാവകാശമാണെ’ന്ന ഗര്‍ജ്ജനം ബ്രിട്ടീഷ് ഭരകൂടത്തിന്റെ ഭിത്തികള്‍ക്കുപോലും ചലനമുണ്ടാക്കി. സ്വാതന്ത്ര്യം ഏതൊരു ജീവിയുടെയും ജന്മാവകാശമാണ്. പിന്നെ മനുഷ്യരുടെ കാര്യം പറയാനുമില്ലെല്ലോ. ചെറിയചെറിയ ജീവികള്‍പോലും തങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നവര്‍ ക്കെതിരെ കഴിയും വിധത്തില്‍ ചെറുത്തുനില്‍ക്കുന്നത് നാം കാണുന്നുണ്ടെല്ലോ. അപ്പോള്‍ സ്വാതന്ത്ര്യം സര്‍വ്വ മൗലീകാവകാശങ്ങളിലും പ്രധാനമാണ്.

ലോകത്ത് ഒരുകൂട്ടര്‍ മനുഷ്യരെ അടിമകളാക്കി അവരുടെ സ്വാതന്ത്യം അപഹരിച്ചെടുത്തിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. നൂറ്റാണ്ടുകളിലൂടെ സഹിച്ചും പടപൊരുതിയും ജീവിന്‍ കൊടുത്തും അവസാനം അടിമത്വം തുടച്ചുമാറ്റി. മനുഷ്യര്‍ എല്ലാം ഒന്നുപോലെ സ്വതന്ത്രമായി ജീവിക്കാന്‍ തുടങ്ങി. ഇന്‍ഡ്യയിലെ മറ്റൊരു അടിമത്വമായിരുന്നെല്ലോ ജാതി വ്യവസ്ഥയിലൂടെ വേരൂന്നിയ തീണ്ടല്‍ തൊടീല്‍ സബ്രദായം. ചില ജാതിയില്‍ ജനിച്ചുപോയെന്ന കാരണത്താല്‍ മനുഷ്യന്‍ മനുഷ്യനെ അശുദ്ധവസ്തുവായി കണക്കാക്കിയിരുന്ന കാലം. കാലാകാലങ്ങളായി ഇന്‍ഡ്യയില്‍ വേരൂന്നി വളര്‍ന്നു വലുതായിരുന്ന ഈ അടിമത്വ വിഷവിത്തിനെ തുടച്ചുമാറ്റിയത് പലരുടെ നിരന്തരമായ പ്രവര്‍ത്തനഫലമാണ്.

അമേരിക്കയില്‍ നീഗ്രോവംശജര്‍ നൂറ്റാണ്ടുകളായി അടിമകളായിരുന്നെല്ലോ. ഇന്ന് നീഗ്രോ എന്ന വാക്കുപോലും ഉപയോഗിക്കാന്‍ പാടില്ലാത്ത വിധം അവര്‍ സ്വതന്ത്രരായി. 1960-കളുടെ പകുകതിവരെ വര്‍ണ്ണ-വര്‍ഗ്ഗവിവേചനം അമേരിക്കയില്‍ രൂഡമൂലമായിരുന്നു. 1943-ലാണ് ബസില്‍ വെള്ളക്കാര്‍ക്ക് മാറ്റിവച്ചിരുന്ന സ്ഥലത്ത് ഇരുന്നതിന് റോസ പാര്‍ക്ക്‌സിനെ ബലപ്രയോഗത്തിലൂടെ മാറ്റിയത്. 1955-ല്‍ അതേ സംഭവത്തില്‍ അവരെ അറസ്റ്റുചെയ്യുകയും ചെയ്തു. 1964-ല്‍ മാത്രമാണ് അമേരിക്കയില്‍ സിവില്‍ റൈറ്റ്‌സ് ബില്‍ പാസാക്കുന്നത്. പ്രസിഡന്റ് ലിന്‍ഡന്‍ ജോണ്‍സന്‍ ഒപ്പുവച്ചു.

സൗത്ത് ആഫ്രിക്കയില്‍വച്ച് 1893-ല്‍ ഗാന്ധിജിയെ ട്രെയിനിലെ ഒന്നാം ക്ലാസ് മുറിയില്‍നിന്ന് നിര്‍ദ്ദയം തള്ളിയിറക്കിയ സംഭവം നാം ഓര്‍ക്കണം. അതിനും അരനൂറ്റാണ്ടിനുശേഷമാണ് റോസ പാര്‍ക്ക്‌സിനുണ്ടായി അനുഭവമെന്നതും ഓര്‍ക്കേണ്ടതാണ്. അമേരിക്കയില്‍ സാമൂഹ്യവിവേചനം അവസാനിപ്പിക്കുന്നതിനുവേണ്ടി പടപരുതി കൊല്ലപ്പെട്ട മാര്‍ടിന്‍ ലൂതര്‍ കിംഗ് ജൂനിയറിനെ നമുക്കറിയാം. തീര്‍ച്ചയായും ഗാന്ധിജിയുടെ നയങ്ങള്‍ മാര്‍ടിന്‍ ലൂതര്‍ കിംഗിനെ സ്വാധീനിച്ചിട്ടുണ്ട്. അത് അദ്ദേഹംതന്നെ പറഞ്ഞിട്ടുള്ളതുമാണെല്ലോ.

സ്വാതന്ത്ര്യത്തെക്കുറിച്ച് മഹാത്മ ഗാന്ധി ഇങ്ങനെയാണ് പറഞ്ഞിട്ടുള്ളത്. “Freedom is never dear at any price. It is the breath of life. What would a man not pay for living”? സ്വാതന്ത്യം ജീവശ്വാസമാണ്. അത് എന്തു വിലകൊടുത്തു വാങ്ങിയാലും മുഴുവനാകുകയില്ല. മനുഷ്യന് ജീവിക്കാന്‍ വിലകൊടുക്കേണ്ടാത്ത മറ്റെന്തുണ്ട്? അദ്ദേഹം ചോദിക്കുന്നു. സ്വാതന്ത്ര്യം ജീവശ്വാസമാണെന്ന് അസന്ദിഗ്ദ്ധമായി ഗാന്ധിജി വ്യക്തമാക്കുകയാണ്. സ്വാതന്ത്ര്യം എങ്ങനെ നേടിയെടുക്കണമെന്നതിനെക്കുറിച്ച് മാര്‍ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍ എന്താണ് പറഞ്ഞിട്ടിള്ളതെന്നു നോക്കാം. “Freedom is never voluntarily given by the oppressor; it must be demanded by the oppressed”. അടിമയാക്കുന്നവര്‍ സ്വാതന്ത്ര്യം ഒരിക്കലും സ്വയം വിട്ടുകൊടുക്കുകയില്ല; മറിച്ച് അത് അടിമയാകുന്നവര്‍തന്നെ അവകാശപ്പെട്ട് നേടിയെടുക്കേണ്ടതാണ്. നമ്മുടെ സ്വാതന്ത്ര്യം അപഹരിക്കപ്പെട്ടാല്‍ അത് നേടിയെടുക്കണം. ചങ്ങലിയില്‍ ബന്ധിക്കപ്പെട്ട ജീവിതത്തിലും നല്ലത് സ്വാതന്ത്യത്തിനുവേണ്ടി പടവെട്ടി മരിക്കുന്നതാണെന്നാണ് മറ്റൊരു സ്വാതന്ത്ര്യസമര സേനാനി പറഞ്ഞിട്ടുള്ളത്. (It's better to die fighting for freedom than to live life in chains.)

നമുക്ക് ഇന്‍ഡ്യയുടെ സ്വാതന്ത്ര്യത്തിലേക്ക് തിരികെ വരാം. ഏതാണ്ട് നാനൂറ് വര്‍ഷത്തോളം വിദേശികള്‍ നമ്മുടെ സ്വാതന്ത്ര്യം അപഹരിച്ചെടുത്തു. അവര്‍ നമ്മുടെ രാജ്യത്തെ ചൂഷണം ചെയ്ത് ആനന്ദിച്ചു, ആഹ്ലാദിച്ചു ആഡംഭര ജീവിതം നയിച്ചു. ഏതാണ്ട് ഇരുന്നൂറു വര്‍ഷത്തോളം ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യയെ ചൂഷണം ചെയ്തു. നമ്മുട സ്വാതന്ത്ര്യസമര നേതാക്കളെ അവര്‍ ജിയിലിലാക്കി. അനേകരെ നിര്‍ദ്ദയം കൊന്നു.

നമുക്കറിയം കേരളത്തിന്റെ രണ്ടു വീരനേതാക്കള്‍ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന്, വേലുതമ്പി ദളവയും പഴശ്ശി രാജാവും. അതില്‍ വേലുതമ്പി ദളവയുടെ മൃതശരീരം മണ്ണടിയില്‍ നിന്ന് തിരുവനന്ത പുരത്തുകൊണ്ടുവന്ന് തമ്പാന്നൂരില്‍ പൊതുസ്ഥലത്ത് കെട്ടിതൂക്കിയിട്ടു. സമരനേതാക്കളോട് അത്തര ത്തിലുള്ള കൊടും ക്രൂരതയാണ് ബ്രിട്ടീഷുകാര്‍ കാട്ടിയിരുന്നത്.

അവസാനം ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്‍ഡ്യ സ്വാതന്ത്ര്യം നേടിയെടുത്തു. ഇനിയും സാമൂഹ്യ വും സാംസ്ക്കാരികവുമായ സമത്വത്തിനും സ്വാതന്ത്ര്യത്തിനും ഇന്‍ഡ്യ ബഹുദൂരം മുമ്പോട്ടുപോകേണ്ടി യിരിക്കുന്നു. എങ്കില്‍ മാത്രമെ ഓരോ വ്യക്തിയുടെയും മൗലീകാവകാശമായ പൂര്‍ണ്ണ സ്വാതന്ത്ര്യം സ്വന്തമാകുകയുള്ളു.

www.mannickarottu.net
സ്വാതന്ത്ര്യം ജന്മാവകാശം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക