Image

കഴിവ്‌ തെളിയിച്ച്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ഫോമയുടെ നേതൃരംഗത്തേക്ക്‌

ജോയിച്ചന്‍ പുതുക്കുളം Published on 15 August, 2012
കഴിവ്‌ തെളിയിച്ച്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ഫോമയുടെ നേതൃരംഗത്തേക്ക്‌
ഷിക്കാഗോ: കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക സംഘടനകളില്‍ പ്രവര്‍ത്തിച്ച്‌ കഴിവ്‌ തെളിയിച്ച നേതാവാണ്‌ ഫോമയുടെ പുതിയ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌. മലയാളി എന്‍ജിനീയേഴ്‌സ്‌ അസോസിയേഷന്‍ ഇന്‍ നോര്‍ത്ത്‌ അമേരിക്കയുടെ പ്രസിഡന്റ്‌, ഇന്‍ഡോ അമേരിക്കന്‍ ഡെമോക്രാറ്റിക്‌ ഓര്‍ഗനൈസേഷന്റെ ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ നാഷണല്‍ ട്രഷറര്‍, ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ പ്രിസിഗിറ്റ്‌ കമ്മിറ്റിമാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച്‌ നേതൃപാടവം തെളിയിച്ചതിനുശേഷം നോര്‍ത്ത്‌ അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ ജനറല്‍ സെക്രട്ടറിയായി കാര്‍ണിവല്‍ ഗ്ലോറി എന്ന ആഡംബര കപ്പലില്‍ നടന്ന മുന്നാമത്‌ കണ്‍വെന്‍ഷനില്‍ വെച്ച്‌ വാശിയേറിയ മത്സരത്തിലൂടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

സംഘടനയെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്നതിനൊപ്പംതന്നെ നോര്‍ത്ത്‌ അമേരിക്കയിലേയും കേരളത്തിലേയും മലയാളികള്‍ക്ക്‌ പ്രയോജനപ്പെടുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിന്‌ മുന്‍തൂക്കം നല്‍കുമെന്ന്‌ ഗ്ലാഡ്‌സണ്‍ അറിയിച്ചു. 2012 സെപ്‌റ്റംബറില്‍ കേരളത്തിലെ സാധുക്കളായ ആളുകള്‍ക്ക്‌ തൊഴില്‍ കണ്ടെത്തുന്നതിനായുള്ള പദ്ധതിയുടെ ഭാഗമായി 100 തയ്യല്‍ മെഷീനുകള്‍ കോട്ടയത്തുവെച്ച്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ വിതരണോദ്‌ഘാടനം നടത്തും.

കൂടാതെ ഫോമയുടെ ചാരിറ്റി വിങ്‌ കേരളത്തിലെ വിവിധ സ്‌കൂളുകള്‍ക്ക്‌ പുസ്‌തകങ്ങള്‍ വിതരണം ചെയ്യുന്നതാണ്‌. 2013 ജനുവരി 10-ന്‌ നടക്കുന്ന കേരളാ കണ്‍വെന്‍ഷനില്‍ വെച്ച്‌ മലയാളികള്‍ക്ക്‌ പ്രയോജനം ചെയ്യുന്ന മറ്റ്‌ പല പദ്ധതികള്‍ക്കും തുടക്കംകുറിക്കും. അമേരിക്കയിലും കാനഡയിലുമുള്ള മിടുക്കരായ മലയാളി കുട്ടികള്‍ക്ക്‌ കോളജ്‌ വിദ്യാഭ്യാസത്തിനുള്ള സ്‌കോളര്‍ഷിപ്പ്‌ നല്‍കാനും പദ്ധതിയുണ്ട്‌. ഇത്തരം നല്ലകാര്യങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാ മലയാളികളുടേയും സഹകരണം ഫോമ അഭ്യര്‍ത്ഥിച്ചു.
കഴിവ്‌ തെളിയിച്ച്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ഫോമയുടെ നേതൃരംഗത്തേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക