Image

ജഡ്ജി ഇലക്ഷനില്‍ ഇന്ദു തോമസ് റണ്‍ ഓഫില്‍

Published on 16 August, 2012
ജഡ്ജി ഇലക്ഷനില്‍ ഇന്ദു തോമസ് റണ്‍ ഓഫില്‍
സിയാറ്റില്‍: വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ തര്‍സ്റ്റണ്‍ കൗണ്ടി സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജ് പൊസിഷന്‍ നാലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദു തോമസ് പ്രാഥമിക കടമ്പ കടന്നു.

പാര്‍ട്ടി രഹിത പ്രൈമറിയില്‍ കമ്മീഷണര്‍ ഇന്ദു തോമസിന് 16471 വോട്ട് കിട്ടി. (34.2 ശതമാനം) ഒന്നാമതെത്തിയ എറിക് പ്രൈസിന് 16,606 വോട്ട് (34.48 ശതമാനം). 125 വോട്ടിന്റെ വ്യത്യാസം.

മൂന്നുപേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ആര്‍ക്കും അമ്പത് ശതമാനത്തിലേറെ വോട്ട് കിട്ടാത്തതിനാല്‍ ഇന്ദു തോമസും എറിക് പ്രൈസും റണ്‍ ഓഫില്‍ നവംബര്‍ ആറിന് മത്സരിക്കും.

അഞ്ചുവര്‍ഷം മുമ്പ് ജഡ്ജിമാര്‍ കോര്‍ട്ട് കമ്മീഷണറായി നിയമിച്ച ഇന്ദു തോമസിന് നിയമരംഗത്ത് ഒന്നര ദശാബ്ദത്തെ പരിചയമുണ്ട്. കോര്‍ട്ട് കമ്മീഷണറും ജഡ്ജി തന്നെയാണ്. കുടുംബ കേസുകളും കുട്ടികളുടെ കേസുകളുമാണ് പ്രധാനമായി കേള്‍ക്കുക. കമ്മീഷണറാകും മുമ്പ് അസിസ്റ്റന്റ് അറ്റോര്‍ണി ജനറലായും പബ്ലിക് ഡിഫന്‍ഡറായും പ്രവര്‍ത്തിച്ചു.

അഞ്ചാം വയസില്‍ ഇന്ത്യയില്‍ നിന്നെത്തിയ ഇന്ദു തോമസിന്റെ പിതാവ് പാസ്റ്ററാണ്. ഒഹായിയിലാണ് കുടുംബം. സാമുമായുള്ള വി
വാഹശേഷമാണ് വാഷിംഗ്ടണ്‍ സ്റ്റേറ്റിലേക്ക് മാറിയത്. 15 വയസുള്ള പുത്രനുണ്ട്.

ചര്‍ച്ചിലും സാമൂഹ്യ രംഗത്തും സജീവമായ ഇന്ദു തോമസ് കേസ്‌വേസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സിലും ഇംഗ്ലീഷിലും ബിരുദം നേടി.  ക്ലീവ് ലാന്റ് മാര്‍ഷല്‍ സ്കൂള്‍ ഓഫ് ലോയില്‍ നിന്ന് നിയമ ബിരുദം നേടി.
ജഡ്ജി ഇലക്ഷനില്‍ ഇന്ദു തോമസ് റണ്‍ ഓഫില്‍ ജഡ്ജി ഇലക്ഷനില്‍ ഇന്ദു തോമസ് റണ്‍ ഓഫില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക