Image

റോഡു മുറിച്ചു കടക്കവേ വാഹനങ്ങളിടിച്ച് കാല്‍നടയാത്രക്കാര്‍ മരിച്ചു

Published on 17 August, 2012
റോഡു മുറിച്ചു കടക്കവേ വാഹനങ്ങളിടിച്ച് കാല്‍നടയാത്രക്കാര്‍ മരിച്ചു
ഏലത്തൂര്‍: റോഡ് മുറിച്ചു കടക്കവേ വാഹനങ്ങളിടിച്ച് കാല്‍നടയാത്രക്കാരായ രണ്ടു പേര്‍ മരിച്ചു. ഏലത്തൂരില്‍ രണ്ട് വ്യത്യസ്ത അപകടങ്ങളിലാണ് ഇവര്‍ മരിച്ചത്.

 പള്ളിയില്‍ നിന്ന് പുലര്‍ച്ചെ നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന എലത്തൂര്‍ സ്വദേശി വമ്പി വളപ്പില്‍ അബ്ദുള്ള (75) ആണ് മരിച്ച ഒരാള്‍. അമിത വേഗതയില്‍ വന്ന ബൈക്കാണ് ഇയാളെ ഇടിച്ചത്. ഈ പ്രദേശത്തുതന്നെയുണ്ടായ മറ്റൊരു അപകടത്തിലാണ് എലത്തൂര്‍ അഴീക്കല്‍ മൂസയുടെ ഭാര്യ ആസ്യ(50) മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇവരെ കാറിടിക്കുകയായിരുന്നു. എലത്തൂര്‍ പോലീസ് സ്റ്റേഷനു സമീപത്ത് വെച്ചാണ് അബ്ദുള്ളയെ ബൈക്കിടിച്ചത്. ബൈക്കിടിച്ച് റോഡില്‍ തലയിടിച്ചു വീണ അബ്ദുള്ളയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. 22 ദിവസം മുമ്പാണ് അബ്ദുള്ളയുടെ ഭാര്യ മരിച്ചത്. മക്കള്‍: അസറു, റാഫി, റുക്കിയ, സക്കീന. കടയില്‍ സാധനം വാങ്ങുന്നതിന് വേണ്ടി വരികയായിരുന്ന ആസ്യ റോഡ് മുറിച്ച് കടന്ന് കടയിലേക്ക് വരുന്നതിനിടയിലാണ് അശ്രദ്ധയിലെത്തിയ കാര്‍ ഇടിച്ചത്. മക്കള്‍: റംലു, റിയാസ്, മനാഫ്, മന്‍സൂര്‍, ഷംസു, ഫാത്തിമ, ഷബ്ന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക