Image

വായ്‌പ വിദ്യാര്‍ഥികളുടെ അവകാശം: ചിദംബരം‍‍‍

Published on 18 August, 2012
വായ്‌പ വിദ്യാര്‍ഥികളുടെ അവകാശം: ചിദംബരം‍‍‍
ന്യുഡല്‍ഹി: വിദ്യാഭ്യാസ വായ്‌പ നിഷേധിക്കാന്‍ ബാങ്കുകള്‍ക്ക്‌ കഴിയില്ലെന്ന്‌ കേന്ദ്രധനമന്ത്രി പി.ചിദംബരം. വിദ്യാഭ്യാസ വായ്‌പ വിദ്യാര്‍ഥികളുടെ അവകാശമാണ്‌. വായ്‌പയ്‌ക്കുള്ള അപേക്ഷ സ്വീകരിച്ചശേഷം നിഷേധിക്കാന്‍ പാടില്ല. വായ്​പ ഏതെങ്കിലും സാഹചര്യത്തില്‍ നിഷേധിക്കേണ്ടിവന്നാല്‍ അത് ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥന്‍ പരിശോധിച്ച ശേഷമായിരിക്കണം. വിദ്യാഭ്യാസ വായ്പകളുടെ കാര്യത്തില്‍ അനാസ്ഥയുണ്ടായാല്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഈ രീതിയില്‍ ബാങ്കുകളുടെ വായ്പാ മാനദണ്ഡം പരിഷ്കരിക്കണമെന്നും ചിദംബരം പറഞ്ഞു.

വരള്‍ച്ചബാധിത മേഖലകളെ സഹായിക്കാന്‍ ഹൃസ്വകാല വായ്‌പകള്‍ ദീര്‍ഘകാല വായ്‌പകളായി പുനഃസ്‌ഥാപിക്കണം. മറ്റു പല രാജ്യങ്ങളിലും ബാങ്കിംഗ് മേഖല തകര്‍ച്ച നേരിടുനേ്പാള്‍ ിന്ത്യയിലെ പൊതുമേഖല ബാങ്കുകള്‍ ശക്തമാണ്. ഹൃസ്വകാല നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. വായ്പകളുടെ മാസഅടവ് തുക കുറയ്ക്കാന്‍ നടപടി വേണം. ഈ സമീപനമുണ്ടായാല്‍ കൂടുതല്‍ സാധാരണക്കാര്‍ക്ക് വായ്പയുടെ പ്രയോജനം ലഭിക്കും.

രാജ്യത്തെ എടിഎം കൗണ്ടറുകളുടെ എണ്ണം ഓരോ ബാങ്കും ഇരട്ടിയാക്കണം. ന്യൂനപക്ഷ മേഖലകളില്‍ ബാങ്കുകളുടെ ശാഖകളും എടിഎമ്മുകളും വര്‍ധിപ്പിക്കണം. നിലവില്‍ 63,000 എടിഎമ്മുകളാണുള്ളത്‌. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇവ ഇരട്ടിയാക്കണം. എടിഎം വഴി പണം നിക്ഷേപിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തണം. ബാങ്കുകളുടെ യോജിപ്പ്‌ പ്രശ്‌നത്തില്‍ പല തടസ്സങ്ങളുമുണ്ടെന്നും ചിദംബരം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക