Image

പോലീസുകാരെ പേരെടുത്ത്‌ വിമര്‍ശിച്ച്‌ എം.വി ജയരാജന്‍

Published on 18 August, 2012
പോലീസുകാരെ പേരെടുത്ത്‌ വിമര്‍ശിച്ച്‌ എം.വി ജയരാജന്‍
കണ്ണൂര്‍: ജില്ലയിലെ പോലീസ്‌ ഉദ്യോഗസ്‌ഥരില്‍ 13 പേര്‍ മര്‍ദ്ദന വീരന്മാരാണെന്ന്‌ സിപിഎം സംസ്‌ഥാന സമീതിയംഗം എം.വി ജയരാജന്‍. പോലീസുകാരുടെ പേരെടുത്ത്‌ പറഞ്ഞാണ്‌ ജയരാജന്‍ വിമര്‍ശനം ഉന്നയിച്ചത്‌. ഇവരുടെ കിരാത മര്‍ദ്ദനത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നടത്തുമെന്നും ജയരാജന്‍ പറഞ്ഞു.

ഡിവൈഎസ്‌പി മുതല്‍ സിവില്‍ പോലീസ്‌ റാങ്കിലുള്ളവര്‍ വരെ മര്‍ദ്ദനത്തിന്‌ നേതൃത്വം നല്‍കുന്നു. ഡിവൈഎസ്‌പിമാരായ പി.സുകുമാരന്‍, ഷൗക്കത്തലി, സിഐമാരായ വിനോദ്‌, ധനജ്‌ഞയ ബാബു, ബിജു ജോണ്‍, എസ്‌ഐമാരായ ഷിജു, സനല്‍ രാജീവ്‌, സിജു, എഎസ്‌ഐ നാണു എന്നിവരാണ്‌ തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നും കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജയരാജന്‍ പരസ്യപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക