Image

മത്സരയോട്ടം: ബസ്‌ യാത്രക്കാരില്‍ പത്തുപേരുടെ നില ഗുരുതരം

Published on 18 August, 2012
മത്സരയോട്ടം: ബസ്‌ യാത്രക്കാരില്‍ പത്തുപേരുടെ നില ഗുരുതരം
കോഴിക്കോട്‌: മത്സരയോട്ടത്തിനിടെ ദേശീയപാത ചെറുവണ്ണൂരില്‍ രണ്ടു സ്വകാര്യ ബസുകളും ഒരു കെ.എസ്‌.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരില്‍ പത്തു പേരുടെ നില ഗുരുതരമായി തുടരുന്നു.

ഇന്ന്‌ രാവിലെ 8.45 ഓടെയാണ്‌ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം ദേശീയപാതയില്‍ അപകടത്തിന്‌ വഴിവെച്ചത്‌. പരിക്കേറ്റവരെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌, മിംസ്‌, കോയാസ്‌ ചെറുവണ്ണൂര്‍, റെഡ്‌ക്രസന്റ്‌ ചുങ്കം എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന്‌ രണ്ട്‌ മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം സ്‌തംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക