Image

വെന്‍ സിയാ യുവി ലോക സുന്ദരി

Published on 18 August, 2012
വെന്‍ സിയാ യുവി ലോക സുന്ദരി
ഓര്‍ഡോസ്‌ ‌(ചൈന): ചൈനയുടെ വെന്‍ സിയാ യുവി ലോക സുന്ദരിപ്പട്ടം നേടി. മിസ്‌ വെയ്‌ല്‍സ്‌ സോഫി എലിസബത്ത്‌ മോള്‍ഡ്‌സ്‌ ആണ്‌ ഫസ്റ്റ്‌ റണ്ണര്‍ അപ്പ്‌. മിസ്‌ ഓസ്‌ട്രേലിയ ജെസിക്കീ മൈക്കിളെ കഹവറ്റി സെക്കന്‍ഡ്‌ റണ്ണറപ്പായി.

ചൈനയിലെ ഓര്‍ഡോസില്‍ നടന്ന ലോക സുന്ദരി മത്സരത്തിലാണ്‌ യുവി ലോകസുന്ദരിപ്പട്ടത്തില്‍ മുത്തമിട്ടത്‌. 116 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികള്‍ പങ്കെടുത്ത മത്സരത്തിലാണ്‌ 23 -കാരിയായ വെന്‍ സിയാ യു കിരീടം ചൂടിയത്‌.മിസ്‌ ഇന്ത്യ വന്യ മിശ്രക്ക്‌ ഫൈനല്‍ റൗണ്‌ടിലെത്തിയ അവസാന ഏഴുപേരില്‍ ഇടംപിടിക്കാനായി.

കഴിഞ്ഞ വര്‍ഷത്തെ ലോക സുന്ദരിയായ വെനിസ്വേലയുടെ ഇവിയാന്‍ സര്‍ക്കോസ്‌ പുതിയ ലോക സുന്ദരിയെ കിരീടമണിയിച്ചു.
വെന്‍ സിയാ യുവി ലോക സുന്ദരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക