Image

സത്‌നാംസിംഗിന്റെ മരണം: നാലു പ്രതികളുടെ മാനസികനില പരിശോധിക്കണമെന്ന് കോടതി

Published on 18 August, 2012
സത്‌നാംസിംഗിന്റെ മരണം: നാലു പ്രതികളുടെ മാനസികനില പരിശോധിക്കണമെന്ന് കോടതി
തിരുവനന്തപുരം: സത്‌നാംസിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നാലു പ്രതികളുടെ മാനസിക നില പരിശോധിക്കണമെന്ന് കോടതി നിര്‍ദേശം. പേരൂര്‍കട മാനസികാരോഗ്യകേന്ദ്രത്തിലെ നാലു വര്‍ക്കിംഗ് പേ.ഷ്യന്റ്‌സിനെ പരിശോധിക്കാന്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. നാലു വര്‍ക്കിംഗ് പേഷ്യന്റ്‌സില്‍ മൂന്നുപേര്‍ കൊലക്കേസ് പ്രതികളും ഒരാള്‍ ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയുമാണ്. ഇവര്‍ സത്‌നാം സിംഗിനെ മര്‍ദിച്ചുവെന്ന് ക്രൈംബ്രാഞ്ച് കണ്‌ടെത്തിയിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക