Image

ആസാം കലാപം: കുറ്റവാളികളെ കണ്‌ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ

Published on 18 August, 2012
ആസാം കലാപം: കുറ്റവാളികളെ കണ്‌ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ
ന്യൂഡല്‍ഹി: ആസാം കലാപവുമായി ബന്ധപ്പെട്ട് അക്രമം അഴിച്ചുവിട്ട കുറ്റവാളികളെ കണ്‌ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് സിബിഐ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. 

കുറ്റവാളികളെ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കിയാലും സമ്മാനതുക നല്‍കുമെന്നാണ് സിബിഐ അറിയിച്ചത്. കലാപത്തെകുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സിബിഐ സംഘം സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്. മൂന്നു ജില്ലകളില്‍ നിന്നായി അക്രമവുമായി ബന്ധപ്പെട്ട ഏഴു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

പടിഞ്ഞാറന്‍ ആസാമില്‍ ബോഡോ തീവ്രവാദികളും ന്യൂനപക്ഷ കുടിയേറ്റക്കാരും തമ്മില്‍ ഏറ്റുമുട്ടിയതിനെതുടര്‍ന്ന് 77 പേരാണ് കൊല്ലപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക