Image

മൂന്നാം മുന്നണി അധികാരത്തിലെത്തും:മുലായം

Published on 18 August, 2012
മൂന്നാം മുന്നണി അധികാരത്തിലെത്തും:മുലായം
ലക്‌നോ: 2014 -ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ മൂന്നാം മുന്നണി അധികാരത്തിലെത്തുമെന്ന് സമാജ്‌വാദി പാര്‍ട്ടി (എസ്പി) നേതാവ് മുലായം സിംഗ് യാദവ് പറഞ്ഞു. 'നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനും ബിജെപിയ്ക്കും 2014 ലെ തെരഞ്ഞെടുപ്പിനുശേഷം മുന്നണി നയിക്കാന്‍ സാധിക്കില്ല.' മുലായം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ വിജയം ആവര്‍ത്തിച്ച് 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ 60 സീറ്റുകള്‍ എസ്പിക്കു നേടാനാകുമെന്ന് വിശ്വസിക്കുന്നതായും മുലായം അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക