Image

യെമന്‍ ഇന്റലിജന്‍സ് ആസ്ഥാനം അല്‍ ക്വയ്ദ ആക്രമിച്ചു

Published on 18 August, 2012
യെമന്‍ ഇന്റലിജന്‍സ് ആസ്ഥാനം അല്‍ ക്വയ്ദ ആക്രമിച്ചു
സാനാ: യെമന്റെ ഇന്റലിജന്‍സ് ആസ്ഥാനം തീവ്രവാദ സംഘടനയായ അല്‍ ക്വയ്ദ ആക്രമിച്ചു. കിഴക്കന്‍ പട്ടണമായ ഏദനിലാണ് അക്രമണമുണ്ടായത്. സംഭവത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ഗ്രനേഡും ഇല്ക്‌ട്രോണിക് ആയുധങ്ങളുമുപയോഗിച്ചായിരുന്നു ആസ്ഥാന മന്ദിരത്തിന്റെ ഇരുവശത്തും തീവ്രവാദികള്‍ അക്രമണം നടത്തിയത്. 

മുന്‍പ്രസിഡന്റ് അലി അബ്ദുളള സാലെ രാജിവച്ചതിനെ തുടര്‍ന്ന് രാജ്യത്ത് സുരക്ഷാഭീഷണിയുണ്ടായിട്ടുണ്ടായിരുന്നു. അല്‍ ക്വയ്ദ പ്രവര്‍ത്തകരും സൈനികരും തമ്മില്‍ ഇതുവരെ ഇവിടെ അനവധി സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക