Image

കോതമംഗലം നേഴ്‌സുമാരുടെ സമരം, നേതാക്കന്മാര്‍ പാഠം പഠിക്കുമോ? -ഏബ്രഹാം തെക്കേമുറി

ഏബ്രഹാം തെക്കേമുറി Published on 19 August, 2012
കോതമംഗലം നേഴ്‌സുമാരുടെ സമരം, നേതാക്കന്മാര്‍ പാഠം പഠിക്കുമോ? -ഏബ്രഹാം തെക്കേമുറി
പൊതുപ്രവര്‍ത്തകര്‍ എന്നപേരില്‍ അറിയപ്പെടുന്ന രാഷ്ട്രിയക്കാരില്ലാതെ, ആ ന്യൂനപക്ഷം വിജയം കണ്ട സമരമാണ് ഇന്നലെ അവസാനിച്ച കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നേഴ്‌സുമാരുടെ സമരം കേരളത്തിലെ വിവിധ ആശുപത്രികളില്‍ മാസങ്ങളായി നേഴ്‌സുമാര്‍ സേവന വേതന വ്യവസ്ഥ കാലോചിതമാക്കാന്‍ വേണ്ടി സമരത്തിലാണ്.

ഗതികെട്ടപ്പോള്‍ (അണമുട്ടിയാല്‍ ചേരയും കടിക്കുംമെന്നപോലെ)3 പെണ്‍കുട്ടികള്‍ ജീവിക്കുന്നതിനേക്കാള്‍ ഭേദം മരണമെന്ന് നിനച്ചു.

മനുഷ്യജീവനെ കൈയ്യിലിട്ട് പന്താടുന്ന കേരള രാഷ്ട്രീയ വിവരദോഷത്തിന്റെ തിരിച്ചടികള്‍ക്ക് അത് ആരംഭം കുറിച്ചു.

രാഷ്ട്രീയക്കാരെന്ന നേതാക്കന്മാരെ കേരള ജനത പുതുതലമുറ വെറുത്തുതുടങ്ങിയിരിക്കുന്നു പ്രവാസി മലയാളികള്‍ ഇത് തിരിച്ചറിയുകയും കാലത്തിനൊത്ത് പ്രതികരിക്കുകയും വേണം. ഇന്ന് കേരളത്തില്‍ ഏറ്റവും ശോചനീയമായ അധഃപതനത്തിലെത്തി നില്‍ക്കുന്ന ഒന്നാണ് കേരളത്തിലെ ആതുരശാലകള്‍. ഈ ആതുരശാലകള്‍ പണിതുയര്‍ത്തിയത് പ്രവാസികളായ നേഴ്‌സുമാരുടെ പ്രയത്‌നഫലത്തെ വര്‍ഗ്ഗീയ ജാതീയ മതവിഷയങ്ങളിലൂടെ ചൂഷണം ചെയ്‌തെടുത്ത പണംകൊണ്ടാണെന്ന് തിരിച്ചറിഞ്ഞുവേണം ഓരോ പ്രവാസിയും പ്രതികരിക്കേണ്ടത്.

കേരളത്തില്‍ അഹോവൃത്തിക്കായി കുലത്തൊഴിലുകള്‍ മാത്രമുണ്ടായിരുന്ന ആ കാലഘട്ടത്തില്‍ അപവാദങ്ങളേറ്റുവാങ്ങി സമശിഷ്ടങ്ങളുടെ ജീവനത്തിനായി വീടുവിട്ടിറങ്ങി നേഴ്‌സിംഗ് പഠത്തിനു പോയ വനിതകളാണ് ഇന്നത്തെ കേരളത്തിന്റെ വളര്‍ച്ചയുടെ മൂലക്കല്ലുകള്‍ എന്നു പറഞ്ഞആല്‍ ആര്‍ക്കും നിഷേധിക്കാനാവില്ല. 1960 കളില്‍ ഗള്‍ഫിലേയും ഏഴുപതുകളില്‍ അമേരിക്കയിലേക്കും കുടിയേറി കഠിനാദ്ധ്വാനം ചെയ്ത് കേരളത്തിലെ കുടുംബത്തെയും പോറ്റി വസിക്കുന്നിടത്ത് കുടുംബവുമായി ജീവിച്ച് സാമുദായിക സാംസ്‌ക്കാരിക രംഗത്തും വിദേശങ്ങളില്‍ മലയാളികള്‍ ചുവടുറച്ചത് നേഴ്‌സിന്റെ പണം കൊണ്ടാണ്.

ജാതിയുടെയും മതത്തിന്റെയും സഭയുടെയും പേരു പറഞ്ഞ് സനാതനത്വം, നീതി ധര്‍മ്മം, അഗതിസംരക്ഷണം എന്നിങ്ങനെ പ്രബോധനങ്ങള്‍ നല്‍കി, സ്വര്‍ഗ്ഗത്തിലേക്കുള്ള വാതിലും തുറന്നിട്ട് സ്ഥാനമാനങ്ങളും, പങ്കാളിത്വവുമൊക്കെ കൊടുത്ത് പ്രവാസിയുടെ ധനം ഊറ്റിയെടുത്ത് കെട്ടിപ്പടുത്തതാണ് കേരളത്തിലെ മിക്ക ആശുപത്രികളും.

നാടിന്റെ നന്മയും പാവങ്ങളുടെ ചികിത്സയുമൊക്കെ സ്വപ്നം കണ്ട് പ്രവാസികള്‍ കുഞ്ഞാടിന്റെ വേഷമിട്ട ചെന്നായ്കളെയാണ് ഈ ധനം ഏല്‍പ്പിച്ചതെന്ന് തിരിച്ചറിയുന്നതിപ്പോഴാണ്.

കേരളത്തില്‍ ഇന്ന് 54 ബിഎസ് സി നേഴ്‌സിംഗ് സ്‌ക്കൂകള്‍, 18 മെഡിക്കന്‍ കോളേജുകള്‍ ഇതിന്റെ പ്രവര്‍ത്തനം സുഗമമാണോ എന്ന് അന്വേഷിക്കുന്നവര്‍ക്ക് കിട്ടുന്നത് ഞെട്ടിക്കുന്ന കഥകളാണ്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടാന്‍ ഇന്‍സ്‌പെക്ഷന്‍ നടക്കുമ്പോള്‍ അനാഥാലയത്തിലെ അന്തേവാസികളെ വാടകയ്‌ക്കെടുത്ത് രോഗികളാക്കി കണക്കുകാണിക്കുന്നു.

പനിയുമായി ചെല്ലുന്ന രോഗിയെ 'കാന്‍സര്‍' എന്നു പറഞ്ഞ് പല സ്‌കാനിംഗ് നടത്തി പണം പിരിക്കുന്നു. മരുന്നു കമ്പനികളുമായി ധാരണയിലെത്തി മറ്റൊരു കമ്മീഷന്‍ നേടന്നു. ചികിത്സയില്‍ പാകപ്പിഴകള്‍കാട്ടി കുറേപ്പേരെ നിത്യരോഗികളാക്കി മാറ്റുന്നു. ഇതിനെല്ലാമപ്പുറം നിര്‍ദ്ധനങ്ങളുടെ ചികിത്സാ ഫണ്ട് എന്ന ലഘുലേഖ, അതിന് പ്രവാസികളില്‍ നിന്നും പണം പിരിക്കുന്നു.

ഇനി വിഭ്യാഭ്യാസത്തിലെ തിരിമറി, കോഴ്‌സിന് വേണ്ടുന്ന കുട്ടികളില്ലാത്തപ്പോഴും നുണകള്‍ പറഞ്ഞ് ഓരോ കുട്ടിയില്‍ നിന്നും മാക്‌സിമം ഡൊണേഷന്‍ വാങ്ങുന്നു. വോണ്ടതായ പരീക്ഷാ യോഗ്യതകളില്ലാത്ത അദ്ധ്യാപകര്‍ പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടമായി തോല്‍ക്കുന്നു. ഭാരിച്ച ഫീസും നല്‍കി പരാജയം ഏറ്റുവാങ്ങുന്നവര്‍ക്ക് പഠന വായ്പ തുടങ്ങിയ പൊല്ലാപ്പുകള്‍. വിജയികളാകുന്നവര്‍ക്ക് ഒരു ജോലിയെന്ന പേരില്‍ എല്ലാവിധ ദണ്ഢനകളും ബാക്കി.

ഇത്തരം ആശുപത്രികളുടെ പെരുപ്പം കൊണ്ട് നല്ല സേവനമുല്ല പിടിച്ചു നില്‍ക്കാന്‍ വേണ്ടിയുള്ള തന്ത്രപ്പാടില്‍ രോഗി മുതല്‍ ഡോക്ടര്‍മാര്‍ വരെ പലവിധത്തില്‍ ചൂഷണം ചെയ്യപ്പെടുകയാണ്.
കേരളത്തില്‍ ആത്മീയവും, ഒപ്പം സ്‌ക്കൂളുകള്‍, കോളേജുകള്‍, ആശുപത്രികളെല്ലാം വ്യവസായ മാഫിയകളാണ്. സമരം നടത്തുന്നതും നടന്നതുമായ എല്ലാ ആതുരാലയങ്ങളുടെയും ഉടമസ്ഥര്‍ വിശുദ്ധവസ്ത്രധാരികളായ ഇടയവിശ്വാസികള്‍. അല്ലെങ്കില്‍ പ്രവാസികളുടെ മാര്‍ഗ്ഗദര്‍ശികള്‍ .ഹാ കഷ്ടം!
സ്വര്‍ഗ്ഗത്തിലെയും നരകത്തിലെയും കാര്യങ്ങള്‍ പ്രസംഗിച്ച് ഭൂമിയില്‍ രാജകീയ ജീവിതം നയിക്കുന്ന നേതൃത്വങ്ങളേ, നിങ്ങള്‍ ഭൂമിയിലുള്ളതിനേപ്പറ്റി ഇനിയെങ്കിലും ചിന്തിക്കുക.

ഭൂമിയില്‍ വസിക്കുന്ന മനുഷ്യന്റെ ദൈനംദിനകാര്യങ്ങളെ ഗൗനിക്കാതെ അവരെ പീഢിപ്പിക്കുന്നവരേ, ഹാ കഷ്ടം! “പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്നറിയുന്നതുകൊണ്ട് ഇവരോട് ക്ഷമിക്കരുതേ” എന്ന് പ്രാര്‍ത്ഥിക്കുന്നു.
കോതമംഗലം നേഴ്‌സുമാരുടെ സമരം, നേതാക്കന്മാര്‍ പാഠം പഠിക്കുമോ? -ഏബ്രഹാം തെക്കേമുറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക