നിന്റെ ഗര്‍ഭപാത്രത്തില്‍ കൊലചെയ്യപ്പെട്ട പെണ്‍ശിശു ഒരു തലമുറയുടെ മാതാവ്
എന്ന തിരിച്ചറിവ് നിനക്ക് നഷ്ടപ്പെട്ടു. ആയതിനാല്‍ അതിന്റെ അസ്വസ്ഥയായ
ആത്മാവ് അശ്വാരൂഢയായി നിന്റെയും നിന്റെ ജീവിക്കുന്ന സന്തതി പരമ്പരകളുടെയും
സമാധാനം കെടുത്തും. കഴുകന്മാരുടെ കാവലില്‍ ശരാഹത്ത് മരുഭൂമിയില്‍ നീ കൂടാരം
പണിയും. അവിടെ നിനക്ക് ദാഹജലം ലഭിക്കില്ല. സര്‍പ്പഗന്ധിയായ മരണത്തിന്റെ
തണുപ്പ് നിനക്ക് പുതപ്പായി കൂട്ടിനുണ്ടാകും.
മിസിസ്സ് മായ ലിനറ്റ് ഹൈമര്‍ മയക്കത്തില്‍നിന്നും ഞെട്ടിയുണര്‍ന്നു. വിളറിയ
മുഖത്ത് ഭീതിയുടെ നിഴല്‍. നെറ്റിയിലെ വിയര്‍പ്പുകണങ്ങള്‍ നഴ്സ്
തുടച്ചുനീക്കി. ഭര്‍ത്താവ് ഹൈമര്‍ ആശുപത്രി ബില്ലടച്ച് മടങ്ങിയെത്തി.
ഡിസ്ചാര്‍ജ് ചെയ്യുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വാര്‍ഡിന് പുറത്ത്
കൊറിഡോറിലൂടെ മറ്റൊരു സ്ത്രീയെ സ്ട്രച്ചറില്‍ തീയേറ്ററിലേക്ക് നീക്കുന്നു.
അരൂപിയുടെ സുവിശേഷം ആവര്‍ത്തിക്കാന്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല