Image

നെഹ്‌റുട്രോഫി ജലമേള ഓഗസ്റ്റ്‌ 13-ന്‌; കേന്ദ്രമന്ത്രി ഗുലാംനബി ആസാദ്‌ ഉദ്‌ഘാടനം നിര്‍വ്വഹിക്കും

Published on 07 August, 2011
നെഹ്‌റുട്രോഫി ജലമേള ഓഗസ്റ്റ്‌ 13-ന്‌; കേന്ദ്രമന്ത്രി ഗുലാംനബി ആസാദ്‌ ഉദ്‌ഘാടനം നിര്‍വ്വഹിക്കും
ആലപ്പുഴ: അമ്പത്തിയൊമ്പതാമത്‌ നെഹ്‌റുട്രോഫി ജലമേള ഓഗസ്റ്റ്‌ 13-ന്‌ പുന്നമടക്കായലില്‍ നടക്കും. ഇത്തവണ വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കും. ജലോത്സവം കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദ്‌ ഉദ്‌ഘാടനം ചെയ്യും. കേന്ദ്രമന്ത്രിമാരായ സുബോധ്‌ കാന്ത്‌ സഹായി, അജയ്‌ മാക്കന്‍ എന്നിവരും സംസ്ഥാനമന്ത്രിമാരും മറ്റ്‌ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.

ഇതിനിടെ വന്‍ സമ്മാനങ്ങളാണ്‌ ജേതാക്കളെ കാത്തിരിക്കുന്നത്‌. ഒന്നാംസ്ഥാനം നേടുന്ന വള്ളത്തിന്‌ 10 ലക്ഷം രൂപ ബോണസ്‌ നല്‍കും കൂടാതെ സ്‌്‌പോണ്‍സറിംഗ്‌ കമ്പനി നല്‌കുന്ന 40 ലക്ഷം രൂപ മത്സരത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങള്‍ക്കായി വീതിച്ചു നല്‌കും. ഹീറ്റ്‌സില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ചുണ്‌ടന്‍വള്ളങ്ങള്‍ക്ക്‌ അഞ്ചുലക്ഷം വീതവും രണ്‌ടാംസ്ഥാനക്കാര്‍ക്ക്‌ നാലുലക്ഷം മൂന്നാംസ്ഥാനക്കാര്‍ക്ക്‌ രണ്‌ടുലക്ഷം, നാലാംസ്ഥാനക്കാര്‍ക്ക്‌ ഒരു ലക്ഷം, പ്രദര്‍ശനമത്സരത്തില്‍ പങ്കെടുക്കുന്ന മൂന്നു ചുണ്‌ടന്‍ വള്ളങ്ങള്‍ക്കും 50000 വീതം എന്നീ ക്രമത്തിലാണ്‌ തുക നല്‍കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക