Image

വിവാഹത്തിന്‌ എം.വി.ആറിന്‌ ക്ഷണിച്ചത്‌ രാഷ്‌ട്രീയ മര്യാദ; വി.എസിന്‌ പിണറായിയുടെ മറുപടി

Published on 07 August, 2011
വിവാഹത്തിന്‌ എം.വി.ആറിന്‌ ക്ഷണിച്ചത്‌ രാഷ്‌ട്രീയ മര്യാദ; വി.എസിന്‌ പിണറായിയുടെ മറുപടി
തിരുവനന്തപുരം: തന്റെ മകളുടെ വിവാഹത്തിന്‌ സി.എം.പി നേതാവ്‌ എം.വി രാഘവനെ ക്ഷണിച്ചത്‌ രാഷ്ട്രീയ മര്യാദ കൊണ്ടാണെന്നും അല്ലാതെ രാഷ്ട്രീയമായ ചേരിതിരിവുകള്‍ നോക്കിയല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കഴിഞ്ഞദിവസം ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീടു സന്ദര്‍ശിച്ചതുമായിച്ചതുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന ആക്ഷേപത്തിന്‌ വി.എസ്‌. അച്യുതാനന്ദന്റെ പരോക്ഷ വിമര്‍ശനത്തിന്‌ മറുപടിയായാണ്‌ പിണറായി ഇക്കാര്യം പറഞ്ഞത്‌.

ക്ഷണിച്ചത്‌ വ്യക്തിബന്ധം മാത്രം പരിഗണിച്ചാണ്‌. അക്കൂട്ടത്തില്‍ രാഷ്ട്രീയമായും മാനസികമായും എന്നെ തകര്‍ക്കാന്‍ ശ്രമിച്ചവരുമുണ്ട്‌. കല്യാണസമയത്ത്‌ അതൊന്നും നോക്കേണ്ട കാര്യമില്ല. വിവാഹത്തിന്‌ ക്ഷണിച്ച എല്ലാവരും ന്നതില്‍ സന്തോഷമുണ്ട്‌. അതൊരു മികച്ച അനുഭവമായിരുന്നു.'പിണറായി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക