Image

ആസിഫിനൊരു പെണ്ണുവേണം,ഫഹദിനും

Published on 22 August, 2012
ആസിഫിനൊരു പെണ്ണുവേണം,ഫഹദിനും
മലയാള സിനിമയിലെ മോസ്റ്റ് എലിജിബില്‍ ബാച്ചിലേഴ്‌സാണ് ആസിഫ് അലിയും ഫഹദ് ഫാസിലും.ഇരുവരും വിവാഹിതരാവാന്‍ തീരുമാനിച്ചു എന്നതാണ് മലയാള സിനിമയിലെ ചൂടന്‍വിശേഷം.

ബാച്ചിലര്‍ പാര്‍ട്ടിയുടെ ഓഡിയോ റിലീസ് ചടങ്ങിലാണ് ഇനി അധികകാലം ബാച്ചിലര്‍ ആയി തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഫഹദ് അറിയിച്ചത്. അന്ന് ഫഹദ് അങ്കിളിനെ ഉടന്‍ കെട്ടിച്ചുവിടണമെന്ന് കമന്റടിച്ച ആസിഫും ഇപ്പോള്‍ ഒരു മൊഞ്ചത്തിക്കായുള്ള അന്വേഷണത്തിലാണ്. അവിവാഹിതരായുള്ള അവസാനത്തെ റംസാന്‍ ആണ് ഇക്കഴിഞ്ഞതെന്ന് ഇരുവരും പറയുന്നു.

വധുവിനെ കുറിച്ച്  ഇരുവര്‍ക്കും നിറയെ സങ്കല്‍പങ്ങളുണ്ട്. എന്തായാലും പ്രേമിച്ച് കെട്ടാന്‍ തങ്ങള്‍ക്ക് ഉദ്ദേശമില്ലെന്നാണ് ഇരുവരും പറയുന്നത്. മാത്രമല്ല നിങ്ങളുടെ ഇഷ്ടം അനുസരിച്ചേ നിക്കാഹ് ഉള്ളൂവെന്ന് ഇരുവരും വീട്ടുകാര്‍ക്ക് വാക്കുകൊടുത്തിട്ടുമുണ്ട്. അതുകൊണ്ടു തന്നെ ഇരുവര്‍ക്കും വേണ്ടി വധുവിനെ തേടുന്ന തിരക്കിലാണ് വീട്ടുകാര്‍. മലബാറുകാരി മൊഞ്ചത്തിയാണ് ആസിഫിന്റെ സ്വപ്‌നത്തിലുളളത്.

കഷണ്ടിയാണ് തന്റെ താരമൂല്യമെന്ന് ഉറച്ചുവിശ്വസിക്കുന്ന ഫഹദ് വിവാഹത്തിനായി വിഗ്ഗ് വയ്ക്കില്ലെന്ന് പറയുന്നു. മാത്രമല്ല വധുവിനെ കണ്ടെത്തുന്ന ചുമതല വീട്ടുകാര്‍ക്ക് നല്‍കുകയും ചെയ്തു. സിനിമയില്‍ നായികയെ കണ്ടെത്തുന്നതിനേക്കാള്‍ പ്രയാസമാണ് മകന് പെണ്ണിനെ കണ്ടെത്താനെന്ന് സംവിധായകനായ ബാപ്പ ഫാസില്‍ പറയുന്നു. അതുകൊണ്ടുതന്നെ ഈ ചുമതല ഭാര്യക്ക് വിട്ടുനല്‍കിയിരിക്കുകയാണ് ഫാസില്‍.

ആസിഫിനൊരു പെണ്ണുവേണം,ഫഹദിനുംആസിഫിനൊരു പെണ്ണുവേണം,ഫഹദിനുംആസിഫിനൊരു പെണ്ണുവേണം,ഫഹദിനുംആസിഫിനൊരു പെണ്ണുവേണം,ഫഹദിനുംആസിഫിനൊരു പെണ്ണുവേണം,ഫഹദിനുംആസിഫിനൊരു പെണ്ണുവേണം,ഫഹദിനും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക