Image

മിഷ്‌കിന്റെ പുതിയ സിനിമ:മുഖംമൂടി

Published on 23 August, 2012
മിഷ്‌കിന്റെ പുതിയ സിനിമ:മുഖംമൂടി
ചിത്തിരം പേശുതടി', 'അഞ്ജാതെ' തുടങ്ങിയ സിനിമകളിലൂടെ തമിഴകത്ത് ശ്രദ്ധേയനായ യുവസംവിധായകന്‍ മിഷ്‌കിന്റെ ഏറ്റവും പുതിയ സിനിമ 'മുഖംമൂടി' ഈ മാസം 31ന് തിയേറ്ററുകളിലെത്തും. ജീവ നായകനാകുന്ന സിനിമയില്‍ വില്ലനായി എത്തുന്നത് മലയാളി താരം നരേനാണ്.

സമൂഹത്തില്‍ അനുദിനം അരങ്ങേറുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ അമാനുഷികപരിവേഷം സ്വീകരിക്കുന്ന ബ്രൂസ്‌ലി ആനന്ദ് എന്ന ചെറുപ്പക്കാരന്റെ വേഷത്തിലാണ് ജീവ 'മുഖംമൂടി'യില്‍ പ്രത്യക്ഷപ്പെടുക. നന്‍പന്‍ എന്ന ചിത്രത്തിനുശേഷം ജീവയെ തേടിയെത്തുന്ന മികച്ചൊരു കഥാപാത്രമാണ് മുഖംമൂടിയിലേത്. സംഘട്ടനരംഗങ്ങള്‍ക്കും സ്‌പെഷല്‍ ഇഫക്ട്‌സുകള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തിലെ തങ്ങളുടെ കഥാപാത്രങ്ങളുടെ പരിപൂര്‍ണതയ്ക്കായി ജീവയും നരേനും ആറുമാസം കുങ്ഫു മുറകള്‍ പരിശീലിച്ചിരുന്നു. ഹോങ്കോങ്ങില്‍ നിന്നുള്ള സ്റ്റണ്ട് വിദഗ്ധരുടെ നേതൃത്വത്തില്‍ ഇരുപതുദിവസമെടുത്താണ് സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിച്ചത്.

നാസര്‍, ഗിരീഷ് കര്‍ണാട് എന്നിവരും പ്രധാനവേഷത്തിലെത്തുന്ന മുഖംമൂടിയിലെ നായിക പൂജ ഹെഗ്‌ഡെയാണ്. 2011 മിസ് യൂണിവേഴ്‌സ് ഇന്ത്യ ബ്യൂട്ടി പജന്റില്‍ സെക്കന്‍ഡ് റണ്ണറപ്പായ പൂജയൂടെ ആദ്യസിനിമയാണിത്. 2006 ലിറങ്ങിയ മിഷ്‌കിന്റെ ആദ്യസിനിമ 'ചിത്തിരം പേശുതടി'യില്‍ നരേന്‍ ആയിരുന്നു നായകന്‍. മലയാളി നടി ഭാവന നായികയായെത്തിയ ആ സിനിമ വന്‍ഹിറ്റായി. തുടര്‍ന്ന് മിഷ്‌കിന്‍ ചെയ്ത അഞ്ജാതെ എന്ന സിനിമയിലും നരേന്‍ തന്നെയായിരുന്നു നായകന്‍. മിഷ്‌കിനുമായുള്ള അടുപ്പം കാരണമാണ് 'മുഖംമൂടി'യിലെ വില്ലന്‍ വേഷം സ്വീകരിച്ചതെന്ന് നരേന്‍ വ്യക്തമാക്കിയിരുന്നു. 

യു.ടി.വി. മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ റോണി സ്‌ക്രൂവാലയും സിദ്ധാര്‍ഥ് റോയ് കപൂറും ചേര്‍ന്ന് നിര്‍മിക്കുന്ന 'മുഖംമൂടി'യുടെ കഥ സംവിധായകന്റേതുതന്നെയാണ്. ക്യാമറ: സത്യ, സംഗീതം: കൃഷ്ണകുമാര്‍. കേരളത്തില്‍ ദിവ്യ പിക്‌ചേഴ്‌സ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. 

മിഷ്‌കിന്റെ പുതിയ സിനിമ:മുഖംമൂടി  മിഷ്‌കിന്റെ പുതിയ സിനിമ:മുഖംമൂടി  മിഷ്‌കിന്റെ പുതിയ സിനിമ:മുഖംമൂടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക