Image

നയന്‍താരയെ മറന്നു കഴിഞ്ഞുവെന്നു പ്രഭുദേവ

Published on 25 August, 2012
നയന്‍താരയെ മറന്നു കഴിഞ്ഞുവെന്നു പ്രഭുദേവ
മുംബൈ: നയന്‍താരയെ താന്‍ പൂര്‍ണമായി മറന്നുകഴിഞ്ഞെന്നു പ്രഭുദേവ. നയന്‍താര തന്റെ ജീവിതത്തിലെ അടഞ്ഞ അധ്യായമാണ്. തന്റെ ജീവിതത്തിലെന്നല്ല, മനസില്‍ പോലും ഇപ്പോഴവര്‍ക്കു സ്ഥാനമില്ല. ഇപ്പോള്‍ ജോലിയില്‍ മാത്രമാണു ശ്രദ്ധ. അതുകൊണ്ടുതന്നെ നയന്‍താരയെപ്പറ്റി യാതൊന്നും എന്നോടു ചോദിക്കരുത്. പ്രഭുദേവയും നയന്‍താരയും തമ്മിലുളള വിവാദമായ പ്രണയം തകര്‍ന്നതെങ്ങനെയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുളള മറുപടിയായാണു പ്രഭുദേവ ഇങ്ങനെ പറഞ്ഞത്. 

ഒരു കാമുകനെന്ന നിലയില്‍ പ്രഭുദേവ തന്നോടു സത്യസന്ധതയും ആത്മാര്‍ഥതയും കാട്ടാത്തതുകൊണ്ടാണു തങ്ങള്‍ വഴിപിരിഞ്ഞതെന്ന നയന്‍താരയുടെ പരാമര്‍ശത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ നയന്‍താരയ്ക്ക് അഭിപ്രായം പറയാനുളള സ്വാതന്ത്ര്യം ഉണെ്ടന്നും ഇതിനൊന്നും മറുപടി പറയേണ്ട ആവശ്യം തനിക്കില്ലെന്നും തന്നെ ഇതൊന്നും ബാധിക്കില്ലെന്നുമായിരുന്നു പ്രഭുദേവയുടെ മറുപടി. ദൈവത്തില്‍ ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്നു. ദൈവമാണ് എന്റെ ജീവിതത്തിന്റെ ഗതി തിരിച്ചു വിടുന്നതെന്നാണു വിശ്വാസം. ഹിന്ദിയില്‍ ഞാന്‍ ചെയ്ത ചിത്രങ്ങളെല്ലാം വിജയം കണ്ടു. സല്‍മാന്‍ ഖാനെ നായകനാക്കിയാണ് അടുത്ത ചിത്രം ചെയ്യുന്നത്. പ്രഭു തന്റെ ജോലികളെക്കുറിച്ചു വാചാലനായി. ഇതിനിടെ പ്രഭുദേവ നായകനായി അഭിനയിച്ച കലാവാദിയ പൊഴുതുകള്‍ എന്ന തമിഴ് ചിത്രം അടുത്തുതന്നെ തിയേറ്ററുകളിലെത്തും.

നയന്‍താരയെ മറന്നു കഴിഞ്ഞുവെന്നു പ്രഭുദേവ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക